ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലെ മുൻനിര നായക നടന്മാർക്കിടയിലേക്ക് വളർന്നുവന്ന യുവതാരമാണ് ടൊവിനോ തോമസ്.
ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലെ മുൻനിര നായക നടന്മാർക്കിടയിലേക്ക് വളർന്നുവന്ന യുവതാരമാണ് ടൊവിനോ തോമസ്.
സഹ സംവിധായകനായി തന്റെ കരിയർ ആരംഭിച്ച ടൊവിനോ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ സഹതാരമായാണ് ആദ്യമായി അഭിനയിക്കുന്നത്.
തുടർന്ന് വ്യത്യസ്ത വേഷങ്ങളിലൂടെ അന്യഭാഷയിൽ അടക്കം തിരക്കുള്ള താരമായി ടൊവിനോ മാറി. കഥാപാത്രത്തിന് വേണ്ടി ഒരുപാട് കായിക അധ്വാനത്തിനും തയ്യാറാക്കുന്ന നടനാണ് ടൊവിനോ.
മുമ്പ് കളയെന്ന ചിത്രത്തിനിടയിൽ ടൊവിനോയ്‌ക്ക് പരിക്ക് പറ്റിയിരുന്നു. എന്നാൽ പുതിയ ചിത്രമായ നടികറിൽ അഭിനയിക്കുന്നതിനിടയിലും തനിക്ക് പരിക്കുപറ്റിയിരുന്നെന്നും അത് പുറത്ത് പറയാതിരുന്നതാണെന്നും ടൊവിനോ പറയുന്നു. കാൻ ചാനൽ മീഡിയയയോട് സംസാരിക്കുകയായിരുന്നു താരം.
‘ഞാൻ പരമാവധി ആ വാർത്ത പുറത്തുപറയാഞ്ഞിട്ടാണ്. കാരണം നമ്മുടെ സന്തോഷങ്ങൾ അല്ലേ ആളുകളുമായി നമ്മൾ കൂടുതൽ പങ്കുവെക്കേണ്ടത്. മറ്റു കാര്യങ്ങൾ അവർ അറിഞ്ഞാലും ഇല്ലെങ്കിലും എന്താണ്. നടികറിന്റെ ഷൂട്ടിങ്ങിന് ഇടയിൽ ഒരു അക്വേറിയം പൊട്ടി എന്റെ ദേഹത്തേക്ക് വീണ് അവിടെയും ഇവിടെയും ചില പരിക്കുകൾ പറ്റി. എന്നോട് ബെഡ് റെസ്റ്റ് പറഞ്ഞിരുന്നു. ചെരുവിരലിന് പരിക്ക് പറ്റി അങ്ങനെ കുറച്ച് ഉണ്ടായിരുന്നു.
ഒന്നാമത് നമ്മുടെ സന്തോഷങ്ങൾ മാത്രം പങ്കുവയ്ക്കാം എന്നാണ് ഞാൻ കരുതുന്നത്. രണ്ടാമത് ഞാൻ അഭിനയിച്ച കള എന്ന സിനിമയുടെ സമയത്ത് എനിക്ക് പരിക്ക് പറ്റിയിരുന്നല്ലോ, അന്നെനിക്ക് ഇന്നത്തെ പക്വത ഒന്നുമില്ല. അന്ന് പരിക്കുപറ്റിയ ശേഷം ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയപ്പോൾ എനിക്ക് കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞ് പോസ്റ്റ് ഇട്ടപ്പോൾ അതിന് താഴെ,ഓ അപ്പോൾ ചത്തില്ലേ എന്നൊക്കെ ചില കമന്റുകൾ വന്നിരുന്നു.
അതിനുമാത്രം വെറുക്കപ്പെട്ടവൻ ഒന്നുമല്ല ഞാൻ. അങ്ങനെ പറയാൻ മാത്രം ഞാൻ ആരോടും ഒന്നും ചെയ്തിട്ടില്ല. അങ്ങനെയെല്ലാം ആളുകൾക്ക് വീണ്ടും പറയാൻ സാഹചര്യം ഒരുക്കണ്ടല്ലോ എന്ന് കരുതിയാണ് എനിക്ക് വീണ്ടും പരിക്കുപറ്റിയ കാര്യം ഞാൻ പുറത്ത് അധികം പറയാതിരുന്നത്,’ ടൊവിനോ പറയുന്നു.
Content Highlight: Tovino Thomas Talk About An Accident In Nadikar Movie Location