ഡിസംബര്‍ 24 ന് ഉച്ചയ്ക്ക് 1: 30 ആവാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം കാണാനായി. അതേസമയം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകര്‍ക്കായി ചിത്രത്തിന്റെ റിലീസിന് മുന്‍പേ സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് ടൊവിനോ.
നെറ്റ്ഫ്‌ളിക്‌സ് ഇന്ന് പുറത്ത് വിട്ട പ്രൊമോഷന്‍ വീഡിയോയില്‍ ആരാധകരെ ടൊവിനോ നേരിട്ട് കാണാനെത്തി. താരത്തിന്റെ കടുത്ത ആരാധകരായ ആറ് പേരെയാണ് ഫാന്‍ ഇന്ററാക്ഷനായി നെറ്റ്ഫ്‌ളിക്‌സ് തെരഞ്ഞെടുത്തത്.
മിന്നല്‍ മുരളിയെ പറ്റിയും ടൊവിനോയെ പറ്റിയും ഇവര്‍ സംസാരിക്കുന്നത് തൊട്ടടുത്തുള്ള റൂമിലിരുന്നു താരം കേള്‍ക്കുന്നുണ്ടായിരുന്നു. കൂട്ടുകാര്‍ ടൊവിനോ ഭ്രാന്തന്‍ എന്ന് കളിയാക്കി വിളിക്കുന്നയാളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇയാളുടെ സോഷ്യല്‍ മീഡിയയായിലെ പേര് തന്നെ ടൊവിനോ ഭ്രാന്തന്‍ എന്നാണ്.
ജോലിയില്‍ നിന്നും എങ്ങനെയെങ്കിലും ലീവെടുത്ത് മിന്നല്‍ മുരളി കാണും, ഇല്ലെങ്കില്‍ ജോലി രാജി വെച്ചാണെങ്കിലും സിനിമ കാണുമെന്നും ഒരു ആരാധകന്‍ പറയുന്നു. ഇവര്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ ടൊവിനോ പുറകിലൂടെ വന്ന് ഇവര്‍ക്ക് മുന്നിലേക്ക് പ്രത്യക്ഷപ്പടുകയായിരുന്നു. ടൊവിനോയെ കണ്ട് പലരും ഞെട്ടുകയും കണ്ണ് നിറയുകയും ചെയ്തു.
എല്ലാവരോടും സംസാരിച്ച ടൊവിനോ മിന്നല്‍ മുരളിയെന്ന് എഴുതിയ ടീഷര്‍ട്ടില്‍ ഒപ്പിട്ട് കൊടുക്കുകയും ചെയ്തു.
വലിയ പ്രതീക്ഷയോടുകൂടി തന്നെയാണ് സിനിമാ പ്രേമികള്‍ മിന്നല്‍ മുരളി കാത്തിരിക്കുന്നത്. ബേസില്‍- ടൊവിനോ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്. കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോക്ക് ഒപ്പം മാമുക്കോയ, അജു വര്‍ഗീസ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തമിഴ് ചലച്ചിത്ര താരം ഗുരു സോമസുന്ദരമാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Conten Highlight: tovino thomas surprises fans