ഇന്‍സ്റ്റഗ്രാമില്‍ ടൊവിനോ തോമസ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം എന്ന സിനിമയെ പറ്റി മറ്റൊരാള്‍ എഴുതിയ കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ടൊവിനോ സ്‌റ്റോറിയാക്കിയിരിക്കുന്നത്.
ഇതുവരെ പുറത്ത് വിടാത്ത എ.ആര്‍.എം ടീസര്‍ കണ്ടതിന് ശേഷം ഉണ്ടായ അനുഭവങ്ങളാണ് കുറിപ്പിലുള്ളത്. വരാന്‍ പോകുന്നത് വെറും കാറ്റല്ല, കൊടുങ്കാറ്റ് ആണെന്നും ബാക്കി ഇന്‍ഡസ്ട്രികളില്‍ അടക്കം കത്തിക്കാന്‍ പറ്റിയ മരുന്ന് ഇതിലുണ്ടെന്നുമാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
‘ഇപ്പോള്‍ കുറച്ച് സമയം കൊണ്ട് എന്താ സംഭവിച്ചതെന്നും എന്താ ഞാന്‍ കണ്ടതെന്നും പറഞ്ഞ് അറിയിക്കാന്‍ ആവില്ല. ജിതിന്‍ ചേട്ടന്‍ വിളിച്ച് സംസാരിച്ചു. ഇറങ്ങുന്നതിന് മുമ്പ് പുള്ളി പുറത്ത് വിടാത്ത എ.ആര്‍.എം ടീസര്‍ അയച്ചുതന്നു. ഞാന്‍ കണ്ടു. കണ്ട് കഴിഞ്ഞ് ഒരു പത്ത് സെക്കന്റ് എന്താ ഇപ്പോള്‍ ഉണ്ടായേ എന്നുള്ള അവസ്ഥ ആയിരുന്നു.
പുള്ളി അത്രയും കോണ്‍ഫിഡന്റ് ആയിട്ട് എന്തുകൊണ്ട് എനിക്ക് കാണിച്ചുതന്നു, എന്നുള്ളതിന്റെ ഉത്തരം ആ ടീസറില്‍ ഞാന്‍ കണ്ടു. ഒരുപാട് പേര്‍ ഇപ്പോള്‍ സിനിമ കാണാന്‍ മടുപ്പാണ്, മൂഡില്ല എന്നൊക്കെ പറയുന്നത് കണ്ടു. ഈ ടീസര്‍ കണ്ടപ്പോള്‍ കിട്ടിയ അഡ്രിനാലിന്‍ റഷ്…
വരാന്‍ പോകുന്നത് വെറും കാറ്റല്ല, കൊടുങ്കാറ്റ് ആണെന്ന് ഇപ്പോള്‍ പറയുന്നു. ബാക്കി ഇന്‍ഡസ്ട്രികളില്‍ അടക്കം കത്തിക്കാന്‍ പറ്റിയ മരുന്ന് ഇതിലുണ്ട്. ഇപ്പോഴും കണ്ടതിന്റെ എക്‌സൈറ്റ്‌മെന്റ് മാറിയിട്ടില്ല. ഡയറക്ടര്‍ ജിതിന്‍ ചേട്ടന്‍ ആണേല്‍ കണ്ട് കഴിഞ്ഞപ്പോള്‍ ഇത് വെറും അഞ്ച് ശതമാനം മാത്രം എന്ന് പറഞ്ഞു. നിങ്ങള്‍ ഇതുവരെ കാണാത്ത ഒരു ടൊവിനോ ആയിരിക്കും വരാന്‍ പോണതെന്ന് പുള്ളി ഉറപ്പ് പറഞ്ഞു. ടീസറില്‍ കുറച്ചേ ഉള്ളുവെങ്കിലും ആ ആക്ഷനും പെര്‍ഫോമന്‍സും കണ്ടാല്‍ തന്നെ പേടിയാകും,’ കുറിപ്പില്‍ പറയുന്നു.
യു.ജി.എം. പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 60 കോടി മുതല്‍ മുടക്കില്‍ 3Dയിലാണ് ചിത്രം ഒരുങ്ങുന്നത്. ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന എ.ആര്‍.എം. മലയാള സിനിമയില്‍ നിന്നുള്ള ആദ്യ ഗ്ലോബല്‍ റിലീസായിരിക്കും. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ ആണ് ചിത്രത്തിന്റെ കഥ പറയുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് സിനിമയിലെ നായികമാര്‍.
Content Highlight: tovino thomas shares a post about ajayante randam moshanam