ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ മൂന്ന് വേഷങ്ങളിലാണ് എത്തുന്നതെന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായിരിക്കുന്നു എന്ന വിവരം ടൊവിനോ തന്നെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്.
കടല്‍തീരത്ത് കുതിരയുടെ നെറ്റിയില്‍ തലചായ്ച്ച് നില്‍ക്കുന്ന സിനിമയിലെ തന്നെ ചിത്രം പങ്കുവെച്ചാണ് ടൊവിനോ ഈ വിവരം തന്റെ ആരാധകരെ അറിയിച്ചിരിക്കുന്നത്. 110 ദിവസം നീളുന്ന ഷൂട്ടിങ് അവസാനിച്ചുവെന്നാണ് താരം കുറിച്ചത്. ഇതിഹാസ തുല്യമായ അനുഭവമെന്നാണ് അജയന്റെ രണ്ടാം മോഷണത്തിലെ ഷൂട്ടിങ് അനുഭവങ്ങളെ താരം വിശേഷിപ്പിച്ചത്.
View this post on Instagram
ഇതൊരു പിരിയഡ് ഴോണറിലുള്ള സിനിമയാണെന്നും ഇതിലൂടെ തനിക്ക് ലഭിച്ച അനുഭവങ്ങള്‍ അതിലുപരി വലുതാണെന്നും ടൊവിനോ പറഞ്ഞു. പുതിയൊരു യുഗത്തിലേക്ക് താന്‍ ഉയര്‍ന്നുവരുന്നതായും പഴയതിനേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ടതായും തനിക്ക് അനുഭവപ്പെടുന്നു എന്നും അദ്ദേഹം കുറിച്ചു.
2017ലാണ് ഈ സ്വപ്‌നങ്ങളുമായി മുമ്പോട്ട് വരുന്നതെന്നും എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അത് മുടങ്ങിപോവുകയായിരുന്നു എന്നും ടൊവിനോ പറഞ്ഞു. എന്നാലിപ്പോള്‍ സന്തോഷത്തോടെയും സംതൃപ്തിയോടെയും ഷൂട്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണെന്നും ഇതില്‍ അഭിനയിച്ചതിലൂടെ കളരിപ്പയറ്റ്, കുതിര സവാരിയടക്കെ ഒരുപാട് കാര്യങ്ങള്‍ തനിക്ക് പഠിക്കാന്‍ കഴിഞ്ഞെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ ടൊവിനോ പറഞ്ഞു.
content highlight: tovino thomas share a photo in instagram