താന്‍ പണ്ട് ടോക്‌സിക്കായിരുന്നുവെന്ന് നടന്‍ ടൊവിനോ തോമസ്. ധന്യ വര്‍മയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്.
പണ്ട് താന്‍ വളരെ പെട്ടന്ന് ദേഷ്യം വരുന്ന മനുഷ്യന്‍ ആയിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെ അല്ലെന്നും ടൊവിനോ പറയുന്നു.
‘പണ്ട് ഞാന്‍ ടോക്‌സിക്ക് ആയിരുന്നു അത്
അംഗീകരിക്കുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ല. എന്നാല്‍ ഇപ്പോള്‍ ഞാന്‍ അങ്ങനെയല്ല. പണ്ട് എന്നെ അറിയുന്നവര്‍ക്ക് ഇന്ന് എനിക്ക് പെട്ടെന്ന് ദേഷ്യം വരില്ല എന്ന് പറഞ്ഞാല്‍ അതില്‍ ഒരു കൗതുകം ഉണ്ടാകും. എന്റെ ദേഷ്യം ഏറ്റവും കൂടുതല്‍ അനുഭവിച്ചത് ലിഡിയ ആയിരിക്കും. പണ്ട് അങ്ങനെ ആയിരുന്നു ഇന്ന് അതില്‍ നിന്നും ഞാന്‍ മാറി. തെറ്റ് പറ്റിയാല്‍ തിരുത്തണം മുന്നോട്ട് പോകണം,’ ടൊവിനോ പറയുന്നു.
നമ്മള്‍ നമ്മളായി ഇരിക്കുക എന്നതാണ് കാര്യമെന്നും ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ല എന്നൊക്കെ പറയുന്നത് ശരിയല്ലെന്നും ടൊവിനോ പറയുന്നുണ്ട്.
‘പണ്ടത്തെ കാലഘട്ടവും അന്ന് കിട്ടിയിരുന്ന ഫീഡും അങ്ങനെയായിരുന്നു. ഇപ്പോഴാണ് ഇതിനെ പറ്റിയൊക്കെ ചിന്തിക്കുന്നത്. ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ല എന്നൊക്കെ പറയും അങ്ങനെയല്ല നമ്മള്‍ മോശം അവസ്ഥയില്‍ ആണെങ്കില്‍ അത് പ്രകടിപ്പിക്കുന്നതില്‍ എന്താണ് പ്രശ്‌നം. നമ്മള്‍ നമ്മളായി ഇരിക്കുക എന്നത് മാത്രമാണ് കാര്യം,’ ടൊവിനോ കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം ടൊവിനോ നായകനായി എത്തിയ തല്ലുമാല തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. റെക്കോഡ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചിത്രം ഇതിനോടകം തന്നെ 30കോടിയിലധികം രൂപ സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ദുബായിലും, തലശ്ശേരിയിലും, കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്.
ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, ഗോകുലന്‍, ജോണി ആന്റണി, ചെമ്പന്‍ വിനോദ്, അദ്രി ജോയ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Content Highlight: Tovino Thomas says that years ago he was a toxic person