| Thursday, 4th August 2022, 4:33 pm

മുഹ്സിന്‍ പരാരി അണ്ടര്‍റേറ്റഡാണ്, തല്ലുമാലയിലെ നിങ്ങള്‍ കേട്ട പാട്ടുകള്‍ തിയേറ്ററില്‍ ഇങ്ങനെയായിരിക്കില്ല: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുറത്തിറങ്ങിയ പാട്ടുകള്‍ കൊണ്ടും കളര്‍ഫുള്‍ ട്രെയ്‌ലര്‍ കൊണ്ടുമൊക്കെ സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനോ തോമസിന്റെ തല്ലുമാല. ആഗസ്റ്റ് 12ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വമ്പന്‍ രീതിയിലാണ് നടക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവി മാന്‍ ബ്രോഡ്കാസ്റ്റിങ്ങിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിന്റെ തിരക്കഥകൃത്തായ മുഹ്സിന്‍ പരാരി അണ്ടര്‍റേറ്റഡ് ആയെന്ന് പറഞ്ഞിരിക്കുകയാണ് ടൊവിനോ തോമസ്.

തല്ലുമാലയുടെ കഥ പറയുന്നത് നോണ്‍ ലീനിയര്‍ ആയിട്ടാണെന്നും. ഒട്ടും എളുപ്പമല്ലാ അത്തരത്തില്‍ കഥ എഴുതുക എന്നുമാണ് ടൊവിനോ പറയുന്നത്.
മൂന്ന് കാലഘട്ടത്തിലുള്ള കഥകള്‍ ചിത്രത്തില്‍ പറയുന്നുണ്ടെന്നും ടൊവിനോ പറയുന്നു. മുഹ്സിന്‍ പരാരിക്ക് കൃത്യമായ അഭിനന്ദനം തല്ലുമാലയില്‍ കിട്ടുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

‘തല്ലുമാലയില്‍ മുഹ്സിന്റെ സിഗ്‌നേച്ചര്‍ ഉണ്ടാകും, മൂന്ന് കാലഘട്ടത്തില്‍ നോണ്‍ ലീനിയര്‍ ആയിട്ട് ഒരു കഥ എഴുതുന്നത് അത്ര എളുപ്പമല്ല. മുഹ്സിന്‍ പരാരി അണ്ടര്‍റെയിറ്റഡ് ആണെന്ന് ആണ് എന്റെ വിശ്വാസം. തല്ലുമാലയില്‍ അത് മാറി മുഹ്സിന്‍ അര്‍ഹിക്കുന്ന അഭിനന്ദനം അദ്ദേഹത്തിന് കിട്ടട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. തിരക്കഥാകൃത്ത് എന്ന രീതിയില്‍ മാത്രമല്ല ഗാന രചയിതാവ് എന്ന നിലയിലും മുഹ്സിനെ അഭിനന്ദിക്കണം. നിങ്ങള്‍ ഇപ്പോള്‍ കേള്‍ക്കുന്ന ഗാനങ്ങളൊക്കെ സിനിമയില്‍ കാണുമ്പോള്‍ കുറെ കൂടി ആസ്വദിക്കാന്‍ പറ്റും,’ ടൊവിനോ പറയുന്നു.


ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, അദ്രി ജോയ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കല്യാണി പ്രിയദര്‍ശനാണ് നായികയായി എത്തുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന്‍ പരാരി, എഡിറ്റിങ് നിഷാദ് യൂസഫ്.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്. മുഹ്സിന്‍ പരാരിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.

കലാ സംവിധാനം ഗോകുല്‍ ദാസ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, ചീഫ് അസ്സോസിയേറ്റ് റഫീക്ക് ഇബ്രാഹിം, ശില്‍പ അലക്സാണ്ടര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന്, സ്റ്റില്‍സ് ജസ്റ്റിന്‍ ജെയിംസ്, വാര്‍ത്താപ്രചാരണം എ.എസ്. ദിനേശ്, പോസ്റ്റര്‍ ഓള്‍ഡ്മോങ്ക്‌സ്, മാര്‍ക്കറ്റിങ് ഒബ്സ്‌ക്യൂറ, ഡിസൈനിംഗ്- പപ്പെറ്റ് മീഡിയ.

Content Highlight :Tovino Thomas says that Muhsin Parari is an underrated creator

We use cookies to give you the best possible experience. Learn more