കഴിവില്ലാതെ നെപ്പോട്ടിസം മാത്രം വെച്ചോണ്ട് മലയാളം സിനിമ ഇന്‍ഡസ്ട്രിയില്‍ പിടിച്ച് നില്‍ക്കാനാവില്ലെന്ന് ടൊവിനോ തോമസ്. സ്റ്റാര്‍ കിഡ്‌സിന് അവരുടേതായ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും മലയാളസിനിമയിലേക്ക് വരുന്നതിനെക്കാള്‍ ബുദ്ധിമുട്ട് നിലനില്‍ക്കുന്നതിലാണെന്നും ടൊവിനോ പറഞ്ഞു.
‘മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ കഴിവില്ലാതെ നെപ്പോട്ടിസം മാത്രം വെച്ചോണ്ട് ആരെങ്കിലും നിലനില്‍ക്കുമെന്ന് തോന്നിയിട്ടുണ്ടോ. താല്‍പര്യവും കഴിവും ഹാര്‍ഡ്‌വര്‍ക്കുമില്ലാതെ ഇവിടെ നില്‍ക്കാനാവില്ല. സ്റ്റാര്‍ കിഡ്‌സിന് ചിലപ്പോള്‍ ഒരു സ്റ്റാര്‍ട്ടിങ് കിട്ടിയേക്കാം. സിനിമയില്‍ വരുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് ഇവിടെ നിലനില്‍ക്കുന്നത്. അവിടെ എല്ലാവരും തുല്യരാണ്.
ബോളിവുഡില്‍ കാണുന്നത് കൊണ്ടാവും ഇങ്ങനെയുള്ള ചോദ്യങ്ങള്‍ വരുന്നത്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാതെയാണ് ഞാന്‍ ഈ ഇന്‍ഡസ്ട്രിയില്‍ വന്നത്. പക്ഷേ സ്റ്റാര്‍ കിഡ്‌സിന് അവരുടെ മാതാപിതാക്കളുടെ പേര് കളയാതെ ഇരിക്കണം. പിന്നെ അവര്‍ എത്ര നന്നായി ചെയ്താലും കമ്പാരിസന്‍ വരും. എന്തെങ്കിലും അച്ചീവ് ചെയ്താല്‍ ഇന്നയാളുടെ മോനല്ലേ എന്ന ചോദ്യം വരും. ഈ പറയുന്ന ബാലന്‍സിങ് അവിടെയുമുണ്ട്. അവര്‍ക്ക് എന്തെങ്കിലും നേട്ടം ഉണ്ടാവുന്നുണ്ടെങ്കില്‍ അതുപോലെ വിഷമങ്ങളും അനുഭവിക്കേണ്ടി വരുന്നുണ്ട്,’ ടൊവിനോ പറഞ്ഞു.