| Thursday, 25th August 2022, 3:42 pm

മിന്നല്‍ മുരളിക്ക് ശേഷം ബോളിവുഡില്‍ നിന്ന് ഓഫറുകള്‍ വന്നു, റിജക്റ്റ് ചെയ്യാന്‍ കാരണമിതാണ്: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസിന് പാന്‍ ഇന്ത്യന്‍ ലെവലില്‍ റീച്ച് നേടികൊടുത്ത സിനിമയാണ് മിന്നല്‍ മുരളി. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രം ഇന്ത്യക്ക് പുറത്തേക്കും ശ്രദ്ധ നേടിയിരുന്നു. മിന്നല്‍ മുരളിക്ക് ശേഷം തനിക്ക് ബോളിവുഡില്‍ നിന്നും ടോളിവുഡില്‍ നിന്നും ഓഫറുകള്‍ വന്നിരുന്നു, എന്നാല്‍ വ്യത്യസ്തതയുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ തോമസ് പറഞ്ഞു.

‘മിന്നല്‍ മുരളിക്ക് ശേഷം ഡിയര്‍ ഫ്രണ്ട് പോലൊരു സിനിമ ചെയ്യാനാണ് ഞാന്‍ ആഗ്രഹിച്ചത്. മിന്നല്‍ മുരളിക്ക് ശേഷം നേരെ ചെന്ന് കേറുന്നത് ഡിയര്‍ ഫ്രണ്ടിലാണ്. മിന്നല്‍ മുരളിക്ക് പിറകിലുള്ളവരും ഡിയര്‍ ഫ്രണ്ടിലുണ്ട്. അണ്‍പ്രഡിക്റ്റബിളിറ്റി ഞാന്‍ എപ്പോഴും കൊതിക്കുന്ന കാര്യമാണ്. മിന്നല്‍ മുരളി കഴിഞ്ഞ് ആഗ്രഹിച്ചത് പെട്ടെന്ന് മിന്നല്‍ മുരളി പോലൊരു സിനിമ ചെയ്യരുതെന്നാണ്.

മിന്നല്‍ മുരളിക്ക് ശേഷം വലിയ വലിയ ഓഫറുകള്‍ വന്നിട്ടുണ്ട്. തെലുങ്കില്‍ നിന്നും ഹിന്ദിയില്‍ നിന്നും വന്നു. തമിഴില്‍ നിന്ന് നേരത്തെ മുതലേ വരുന്നതാണ്. എന്നാല്‍ അതെല്ലാം മിന്നല്‍ മുരളി വന്നതുകൊണ്ട് വന്നതാണ്. അങ്ങനെ പോയിരുന്നെങ്കില്‍ ചെറിയ സിനിമകള്‍ ചെയ്യാനുള്ള എന്റെ സ്വാതന്ത്ര്യം പോയേനേ,’ ടൊവിനോ പറഞ്ഞു.

‘നായകനായും വില്ലനായും സഹനടനായും ഒക്കെ അഭിനയിക്കണം. ആഗ്രഹിക്കുന്നതൊക്കെ ചെയ്യാന്‍ പറ്റുന്നതല്ലേ സക്‌സസ്. അങ്ങനെ നോക്കുകയാണെങ്കില്‍ ഞാന്‍ സക്‌സസ്ഫുള്ളല്ലേ. ചെയ്ത സിനിമകളെല്ലാം വിജയിക്കണമെന്നും സാമ്പത്തികമായി സേഫ് ആകണമെന്നും ഞാന്‍ ആഗ്രഹിക്കാറുണ്ട്. എല്ലാ സിനിമകളിലും ഞാന്‍ അത് ഉറപ്പ് വരുത്താറുമുണ്ട്. അതിനനുസരിച്ചേ ഞാന്‍ ശമ്പളം മേടിക്കാറുള്ളൂ. എന്റെ ഒരു സിനിമ ചെയ്തിട്ട് പാപ്പരായ പ്രൊഡ്യൂസേഴ്‌സ് ഒന്നും മലയാളത്തിലില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: tovino thomas says After Minnal Murali, he received offers from Bollywood and Tollywood

We use cookies to give you the best possible experience. Learn more