| Friday, 3rd May 2024, 7:24 pm

കുട്ടിക്കാലത്ത് എന്റെ ഏറ്റവും വലിയ ആഗ്രഹം അതായിരുന്നു, രണ്ടാമത്തെ ആഗ്രഹമായിരുന്നു സിനിമാനടനാവുക എന്നത്: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകരുടെ കൈയടികളില്‍ അഭിരമിക്കാറില്ലെന്നും അത് സന്തോഷം തരുന്ന കാര്യമാണെന്നും ടൊവിനോ തോമസ്. തന്റെ പുതിയ ചിത്രമായ നടികറിന്റെ ആദ്യ ഷോ കഴിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. കുട്ടിക്കാലത്ത് തന്റെ ഏറ്റവും വലിയ ആഗ്രഹം സൂപ്പര്‍മാന്‍ ആകണമെന്നായിരുന്നുവെന്നും അത് നടക്കാതെ വന്നതുകൊണ്ടാണ് സിനിമാനടനായതെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

‘ആരാധകരുടെ സ്‌നേഹം ആഗ്രഹിച്ചു കൊണ്ടാണ് സിനിമയിലേക്ക് വരുന്നത്. പണ്ടുതൊട്ടേ പല ഇന്റര്‍വ്യൂയിലും ഞാന്‍ പറയാറുണ്ട്, കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം സൂപ്പര്‍മാന്‍ ആകണമെന്നായിരുന്നു. കാരണം സൂപ്പര്‍മാനെ പണ്ടുതൊട്ടേ എല്ലാവര്‍ക്കും ഇഷ്ടമാണല്ലോ. സൂപ്പര്‍മാനാകാന്‍ കഴിയാത്തതുകൊണ്ടാണ് സിനിമാനടനായത്.

ഒരു അണ്‍ കണ്ടീഷണല്‍ ലവ് എപ്പോഴും സിനിമാ നടന്മാരോട് ഉണ്ടാകുന്നത് കണ്ടിട്ടുണ്ട്. അതില്‍ അഭിരമിക്കാറില്ല, ആനന്ദിക്കാറുണ്ട്. സന്തോഷമാണ് അത്തരം ആരാധനകള്‍ കാണുമ്പോള്‍. ആരാധകരുടെ ആഹ്‌ളാദ പ്രകടനം കേവലമായിട്ടുള്ള കാര്യമല്ല, അതൊരു വലിയ കാര്യമാണ്. നമുക്കെല്ലാം അതൊക്കെ കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്,’ ടൊവിനോ പറഞ്ഞു.

അതേസമയം നടികറിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കലായിട്ടാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, ഭാവന, സുരേഷ് കൃഷ്ണ, ചന്തു സലിംകുമാര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്. ഡ്രൈവിങ് ലൈസന്‍സിന് ശേഷം ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് മൈത്രി മൂവി മേക്കേഴ്‌സും ആന്‍ മെഗാ മീഡിയയും ചേര്‍ന്നാണ്.

Content Highlight: Tovino Thomas saying about his childhood wish after Nadikar first show

Latest Stories

We use cookies to give you the best possible experience. Learn more