വല്ലപ്പോഴും സമാധാനം കിട്ടാന്‍ വന്നോണ്ടിരുന്നത് ദുബായിലാണ്, അവിടേം വന്നോ: മാധ്യമപ്രവര്‍ത്തകനോട് ടൊവിനോ
Entertainment news
വല്ലപ്പോഴും സമാധാനം കിട്ടാന്‍ വന്നോണ്ടിരുന്നത് ദുബായിലാണ്, അവിടേം വന്നോ: മാധ്യമപ്രവര്‍ത്തകനോട് ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th June 2023, 8:41 pm

2018 സിനിമയുടെ വിജയാഘോഷത്തിനായി ദുബായിലെത്തിയ താരങ്ങളുടെ വീഡിയോ വൈറലാവുകയാണ്. പ്രതികരണം എടുക്കാന്‍ വന്ന മാധ്യമ പ്രവര്‍ത്തകനോടുള്ള താരങ്ങളുടെ മറുപടിയാണ് വൈറലാവുന്നത്. മൂവി വേള്‍ഡ് മീഡിയയുടെ മാധ്യമ പ്രവര്‍ത്തകനാണ് താരങ്ങളുടെ പ്രതികരണത്തിനായി ദുബായിലെത്തിയത്.

ആദ്യമെത്തിയ ആസിഫ് അലിയോടും കുഞ്ചാക്കോ ബോബനോടും സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കേറി വന്ന ടൊവിനോയേയും മാധ്യമപ്രവര്‍ത്തകന്‍ അടുത്തേക്ക് വിളിച്ചു. നമ്മള്‍ ദുബായില്‍ എത്തിയില്ലേ, ഇത് ഇവിടേം വന്നോ എന്നാണ് ടൊവിനോ ആദ്യം ചോദിച്ചത്.

പത്ത് ദിവസമായി ദുബായില്‍ വന്നിട്ട്, ചാനലിന്റെ പുതിയ ഓഫീസ് ദുബായില്‍ തുടങ്ങി എന്ന് മാധ്യമ പ്രവര്‍ത്തകന്‍ പറയുമ്പോള്‍, വല്ലപ്പോഴും സമാധാനം കിട്ടാന്‍ വന്നോണ്ടിരുന്നത് ദുബായിലാണ്, അതും പോയി എന്നാണ് ടൊവിനോ പറഞ്ഞത്.

ദുബായിലെത്തിയോ, ഇതെങ്ങനെ, ദുബായിലെങ്കിലും നിങ്ങളുടെ അടുത്ത് നിന്നും ബ്രേക്ക് കിട്ടുമെന്ന് വിചാരിച്ചു, പക്ഷേ കുഴപ്പമില്ലെന്നായിരുന്നു അപര്‍ണ ബാലമുരളിയുടെ പ്രതികരണം.

മികച്ച പ്രേക്ഷക പ്രതികരണത്തിനൊപ്പം മലയാള സിനിമയില്‍ ഇതുവരെ ഉണ്ടായിരുന്ന കളക്ഷന്‍ റെക്കോഡുകളും 2018 തകര്‍ത്തിരുന്നു. ചിത്രം ഒ.ടി.ടിയിലും റിലീസിനൊരുങ്ങുകയാണ്. നിറഞ്ഞ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ചിത്രം ഒ.ടി.ടിയില്‍ റിലീസിന് ഒരുങ്ങുന്നത്. ജൂണ്‍ ഏഴ് മുതല്‍ ചിത്രം സോണി ലിവില്‍ സ്ട്രീം ചെയ്തുതുടങ്ങും.

Content Highlight: tovino thomas’s reply for anchor became viral