നടിപ്പിന്‍ 'നടികര്‍' ആദ്യ ദിനത്തില്‍ സ്വന്തമാക്കിയത് കോടികള്‍
Entertainment
നടിപ്പിന്‍ 'നടികര്‍' ആദ്യ ദിനത്തില്‍ സ്വന്തമാക്കിയത് കോടികള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th May 2024, 3:51 pm

ലോകമെമ്പാടും ആയിരം സ്‌ക്രീനുകളിലായി റിലീസ് ചെയ്ത ടൊവിനോ തോമസ് ചിത്രമാണ് നടികര്‍. ചിത്രം റിലീസിനെത്തിയ ആദ്യ ദിനത്തില്‍ തന്നെ 5.39 കോടിയാണ് സ്വന്തമാക്കിയത്. ഒരു മികച്ച എന്റര്‍ടൈനറായ നടികര്‍ മലയാളി പ്രേക്ഷകര്‍ ഇരുകൈ നീട്ടിയാണ് സ്വീകരിച്ചത്.

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രമായിട്ടാണ് ടൊവിനോ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഭാവന നായികയായി ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സൗബിന്‍ ഷാഹിറാണ്.

ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും നടികര്‍ സിനിമയ്ക്കുണ്ട്.

ടൊവിനോ തോമസിനും ഭാവനക്കും സൗബിന്‍ ഷാഹിറിനും പുറമെ ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത്, ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, വിജയ് ബാബു, അല്‍ത്താഫ് സലിം, മണിക്കുട്ടന്‍, മേജര്‍ രവി, മൂര്‍, സുമിത്, നിഷാന്ത് സാഗര്‍, അഭിറാം പൊതുവാള്‍, ചന്തു സലിംകുമാര്‍ എന്നിവരും നടികറില്‍ ഒന്നിക്കുന്നു.

ഒപ്പം ശ്രീകാന്ത് മുരളി, അര്‍ജുന്‍ നന്ദകുമാര്‍, ദിവ്യ പിള്ള, ജോര്‍ഡി പൂഞ്ഞാര്‍, ദിനേശ് പ്രഭാകര്‍, അബു സലിം, ബൈജുക്കുട്ടന്‍, ഷോണ്‍ സേവ്യര്‍, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം ) രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, മാല പാര്‍വതി, ദേവിക ഗോപാല്‍ നായര്‍, ബേബി ആരാധ്യ, ജയരാജ് കോഴിക്കോട്, അഖില്‍ കണ്ണപ്പന്‍, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Content Highlight: Tovino Thomas’s Nadikar Movie First Day Collection