Entertainment news
നമ്മള്‍ പ്രകൃതിയും ചെയ്യും, വികൃതിയും ചെയ്യും; മലയാള സിനിമ ഈസ് ബാക്ക്: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 12, 11:20 am
Friday, 12th August 2022, 4:50 pm

ടൊവിനോ തോമസ് നായകനായി എത്തിയ തല്ലുമാല തിയേറ്ററില്‍ റിലീസ് ചെയ്തിരിക്കുകയാണ്. വമ്പന്‍ പ്രൊമോഷന്‍ നല്‍കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലോകമെമ്പാടും ആദ്യ ഷോ കഴിഞ്ഞപ്പോള്‍ ലഭിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ തിയേറ്ററില്‍ ടൊവിനോ തോമസും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരും എത്തിയിരുന്നു. ആദ്യ ഷോ കഴിഞ്ഞ് മാധ്യമങ്ങളെ കണ്ടപ്പോള്‍ പ്രകൃതിയല്ലലോ വികൃതി ആണല്ലോ തല്ലുമാല എന്ന ചോദ്യത്തിന് നമ്മള്‍ പ്രകൃതിയും ചെയ്യും വികൃതിയും ചെയ്യും എന്നായിരുന്നു
ടൊവിനോ മറുപടി പറഞ്ഞത്.

ചിത്രത്തിന് മികച്ച അഭിപ്രായം കിട്ടുന്നതില്‍ സന്തോഷമുണ്ടെന്നും ടൊവിനോ പറയുന്നു. കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ താന്‍ കേസ് കൊടിന് മികച്ച അഭിപ്രായമാണല്ലോ ലഭിക്കുന്നത് അതില്‍ ഭയമുണ്ടോ എന്ന ചോദ്യത്തിന് സിനിമകള്‍ എല്ലാം വിജയിക്കുന്നത് നല്ലതല്ലേ എന്നാണ് ടൊവിനോ മറുപടി പറയുന്നത്.

‘ മലയാള സിനിമ ഈസ് ബാക്ക്, നമ്മുടെ തിയേറ്ററുകളില്‍ ആളുകള്‍ വരുന്നില്ല എന്ന പരാതി തല്ലുമാലയും കേസ് കൊടും തീര്‍ക്കട്ടെ അങ്ങനെയല്ലേ വേണ്ടത്,’ ടൊവിനോ പറയുന്നു.

തല്ലുമാലക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മുഹ്സിന്‍ പാരാരിയോടും ഖാലിദിനോടും ചോദിക്കണം എന്നായിരുന്നു ടൊവിനോ മറുപടി പറഞ്ഞത്.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മുഹ്സിന്‍ പരാരി തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഖാലിദ് റഹ്മാനാണ്.

കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ഇരുവരെയും കൂടാതെ ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, ചെമ്പന്‍ വിനോദ് ജോസ്, ലുക്മാന്‍ അവറാന്‍, അദ്രി ജോയ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തിലെ വൈറല്‍ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്.
ഗാനരചന മുഹ്സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റര്‍ നിഷാദ് യൂസഫ്, ആര്‍ട്ട് ഗോകുല്‍ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് റഫീഖ് ഇബ്രാഹിം, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി, ഡിസൈന്‍ ഓള്‍ഡ്മോങ്ക്.

Content Highlight: Tovino Thomas Response after Thallumaala First show