സാജിദ് യഹിയ ഈയിടെ അനൗണ്‍സ് ചെയ്ത അരിക്കൊമ്പന്‍ എന്ന ചിത്രത്തില്‍ ഒരു വേഷം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് രസകരമായി മറുപടി പറഞ്ഞിരിക്കുകയാണ് നടന്‍ ടൊവീനോ. 2018 എവരി വണ്‍ ഈസ് എ ഹീറോ എന്ന ജൂഡ് ആന്തണി ചിത്രത്തിന്റെ വിശേഷങ്ങള്‍ മൂവി മാന്‍ ബ്രോഡ്കാസ്റ്റിനോട് പങ്കുവെക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം. അരിക്കൊമ്പന്‍ എന്ന ചിത്രത്തിലുണ്ടാകുമോ എന്ന ചോദ്യത്തിന് താന്‍ അതിനുവേണ്ടി കൊമ്പുവളര്‍ത്തുകയാണെന്നായിരുന്നു ടൊവിനോയുടെ മറുപടി.
2018 പ്രളയം സിനിമ ആയതുകൊണ്ട് താന്‍ ഈ ചിത്രം എടുക്കുന്നില്ലെന്ന് ജൂഡ് ആന്തണിയോട് പറഞ്ഞിരുന്നെന്നും കഥയൊക്കെ കേട്ടപ്പോള്‍ ഇതിലൊരു ടെക്നിക് ഉണ്ടെന്ന് തോന്നിയെന്നും ടൊവീനോ പറഞ്ഞു. അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം തനിക്ക് വളരെ ഇഷ്ടപ്പെട്ടെന്നും ടോവി പറഞ്ഞു.
‘പ്രളയം സിനിമ ആയതുകൊണ്ട് ഈ സിനിമ എടുക്കുന്നില്ലെന്ന് ജൂഡേട്ടനോട് പറഞ്ഞിരുന്നു. ജൂഡേട്ടന്‍ കഥയൊക്കെ പറഞ്ഞപ്പോള്‍ ഇതിലൊരു ടെക്നിക് ഉണ്ടെന്ന് തോന്നി. ഈ സിനിമയെക്കുറിച്ചുള്ള പുള്ളീടെ ഉറച്ച വിശ്വാസം എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. ചിത്രത്തെപ്പറ്റി ഇത്രയും വിശ്വാസത്തോടെ സംസാരിച്ചതുകൊണ്ട് ഞാന്‍ അതെന്തായാലും ചെയ്യണമെന്ന് തീരുമാനിച്ചു. ചെയ്തു തുടങ്ങിയപ്പോള്‍ തീരുമാനം കറക്ട് ആയിരുന്നെന്ന് തോന്നുകയും ചെയ്തു,’ ടൊവീനോ പറഞ്ഞു.
പ്രഖ്യാപനം മുതല്‍ ഏറെ ആകാംക്ഷ ഉയര്‍ത്തിയ ചിത്രമാണ് 2018. കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ 2018ലെ പ്രളയം സിനിമയായി വരുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. ഫസ്റ്റ് ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
2023ലെ ഏറ്റവും മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സാണ് 2018 എന്നാണ് തിയേറ്ററില്‍ നിന്നും ഇറങ്ങിയ പ്രേക്ഷകര്‍ പ്രതികരിക്കുന്നത്. ചിത്രത്തിന്റെ ബി.ജി.എമ്മുകളെല്ലാം മികച്ചതായിരുന്നുവെന്നും ഫീല്‍ഗുഡ് റൊമാന്റിക് സിനിമകള്‍ എടുത്തുകൊണ്ടിരുന്ന ജൂഡ് ആന്തണിയില്‍ നിന്നും ഇത്തരമൊരു ചിത്രം പ്രതീക്ഷിച്ചില്ലെന്നും പ്രേക്ഷകര്‍ പറഞ്ഞു.
Content Highlights: Tovino Thomas responds after watching the movie 2018