| Thursday, 28th September 2017, 8:50 pm

'സിനിമാ നടന്‍ ആണെന്ന കാരണം കൊണ്ട് വികാരങ്ങളെ മൂടിക്കെട്ടി റോബോട്ടിനെ പോലെ ജീവിക്കാന്‍ സാധിക്കില്ലല്ലോ'; ടൊവീനോ മനസു തുറക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: താന്‍ വളരെ സെന്‍സിറ്റീവായ സിമ്പിള്‍ മനുഷ്യനാണെന്ന് ടൊവീനോ തോമസ്. സിനിമാ നടന്‍ ആണെന്ന കാരണം കൊണ്ട് വികാരങ്ങളെ മൂടി വെയ്ക്കാന്‍ കഴിയില്ലെന്നും ടൊവീനോ. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസു തുറന്നത്. ആരാധകരോട് അപമര്യാദയായി പെരുമാറിയെന്ന് ടൊവിനോയ്‌ക്കെതിരെ ആരോപണമുണ്ടായിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ താരം താന്‍ ഫെയ്‌സ്ബുക്കില്‍ നിന്നും പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ടൊവീനോ മടങ്ങിയെത്തുകയായിരുന്നു.

“ഞാനൊരു സാധാരണ മനുഷ്യനാണ്. സെന്‍സിറ്റീവും സിംബിളുമാണ്. സിനിമാ നടന്‍ ആണെന്ന കാരണം കൊണ്ട് വികാരങ്ങളെ മൂടിക്കെട്ടി റോബോട്ടിനെ പോലെ ജീവിക്കാന്‍ സാധിക്കില്ലല്ലോ. സ്‌നേഹവും സ്‌നേഹം പങ്കുവെയ്ക്കലുമൊക്കെ എനിക്കിഷ്ടമാണ്. എന്നാല്‍ അതിന്റെ പേരില്‍ ആരേയും വേദനിപ്പിക്കുന്നതു ശരിയല്ല. എല്ലാ വേദകളിലും വളരെ നല്ല രീതിയില്‍ പെരുമാറിയിട്ടുള്ള ഞാന്‍ എപ്പോഴെങ്കിലും പ്രകോപിതനായെങ്കില്‍ അതിന്റെ കാരണമെന്താണെന്ന് കോമണ്‍സെന്‍സുള്ള ആര്‍ക്കും മനസിലാകും.” ടൊവീനോ പറയുന്നു.


Also Read:  ‘ബില്‍ കൊടുക്കുമ്പോള്‍ സ്‌റ്റേറ്റ് ഗവണ്‍മെന്റും കേന്ദ്ര ഗവണ്‍മെന്റും ഡിന്നര്‍ കഴിക്കാന്‍ കൂടെയുണ്ടായിരുന്നുവെന്ന് തോന്നുന്നു’; ജി.എസ്.ടിയെ പരിഹസിച്ച് ഹര്‍ഭജന്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡീയ


അഭിപ്രായ പ്രകടനങ്ങള്‍ മനപ്പൂര്‍വ്വം നിയന്ത്രിച്ചതാണോ എന്ന ചോദ്യത്തിന് ഓരോ വാക്കിലും കുറ്റം കണ്ടെത്താന്‍ ശ്രമിക്കുന്നവരുടെ മുന്നില്‍ പറഞ്ഞിട്ടെന്താണ് കാര്യമെന്നായിരുന്നു താരത്തിന്റെ മറുപടി.

ഞാനെപ്പോഴും എന്റെ ചുറ്റുമുള്ള, എന്നെ അറിയാവുന്ന ആളുകളുടെ മുന്നില്‍ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയാറുണ്ട്. ഓരോ വാക്കിലും കുറ്റം കണ്ടെത്താന്‍ ശ്രമിക്കുന്നവരുടെ മുന്നില്‍ പറഞ്ഞിട്ടെന്താണ് കാര്യം. താരം ചോദിക്കുന്നു.

ആളുകളുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടിയാകാം ചിലര്‍ എന്തെങ്കിലും തെറ്റുകള്‍ കണ്ടെത്തി വിമര്‍ശനം ഉന്നയിക്കുന്നത്. മറ്റുള്ളവരെ ആക്രമിച്ച് സന്തോഷം കണ്ടെത്തുന്ന നിരവധി പേരുണ്ട് സോഷ്യല്‍ മീഡിയയിലെന്നും ടൊവീനോ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more