| Monday, 6th March 2023, 2:02 pm

ടൊവിനോ ചിത്രം 'അന്വേഷിപ്പിന്‍ കണ്ടെത്തും' പൂജ കഴിഞ്ഞു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’. ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ഇന്ന് കോട്ടയത്ത് തിരുന്നക്കര ക്ഷേത്രത്തില്‍ വെച്ച് നടന്നു. ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ സംവിധായകന്‍ ഭദ്രന്‍ നിര്‍വഹിച്ചു.

ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ് ഡയറക്ടര്‍ വൈശാഖ് ചെയ്തു. പൂജ വേളയില്‍ ടൊവിനോ തോമസ്, ഡോള്‍വിന്‍ കുര്യക്കോസ്, ജിനു.വി .എബ്രഹാം സംവിധായകന്‍ ഡാര്‍വിന്‍ കുര്യക്കോസ് ജോസ് തോമസ് എന്നിവര്‍ പങ്കെടുത്തു.

കാപ്പയുടെ മികച്ച വിജയത്തിന് ശേഷം തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്
ജിനു.വി.എബ്രാഹാം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്ടുകളിലൊന്നാണ്.

ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരില്‍ ഒരാളായ സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാള ചിത്രം എന്ന സവിശേഷതയും ഇതിനുണ്ട്. ജോണി ആന്റണി, ജിനു.വി.ഏബ്രഹാം എന്നിവരുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ച ശേഷമാണ് ഡാര്‍വിന്‍ കുര്യാക്കോസ് സ്വതന്ത്രസംവിധാനത്തിലേക്കെത്തുന്നത്.

മാര്‍ച്ച് ആറിന് ഷൂട്ടിങ് ആരംഭിക്കന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജിനു തന്നെയാണ് നിര്‍വഹിക്കുന്നത്. എഴുപതോളം മികച്ച താരങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രത്തില്‍ സിദ്ദീഖ്, ഇന്ദ്രന്‍സ്, ബാബുരാജ്, ഹരിശ്രീ അശോകന്‍, ഷമ്മി തിലകന്‍, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, രമ്യാ സുവി എന്നീ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

പതിവ് ഇന്‍വെസ്റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി, അന്വേഷകരുടെ കഥ പറയുന്ന ഈ സിനിമയുടെ ചിത്രീകരണം രണ്ട് ഘട്ടങ്ങളിലായാണ് പൂര്‍ത്തിയാകുക. കോട്ടയം, തൊടുപുഴ, കട്ടപ്പന, എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. തങ്കത്തിന് ശേഷം ഗൗതം ശങ്കര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രംകൂടിയാണിത്.

എഡിറ്റിങ് സൈജു ശ്രീധര്‍, കലാ സംവിധാനം ദിലീപ് നാഥ്, കോസ്റ്റ്യുംസ് സമീറ സനീഷ്, മേക്കപ്പ് സജി കാട്ടാക്കട പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സഞ്ജു ജെ, പി ആര്‍ ഒ : ശബരി

content highlight: tovino thomas new movie anweshippin kandethum

We use cookies to give you the best possible experience. Learn more