| Wednesday, 19th October 2022, 7:31 pm

വഴക്കുകൂടാന്‍ ടൊവിനോ എത്തി; പോസ്റ്റര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തല്ലൂമാലക്ക് ശേഷമുള്ള ടൊവിനോ തോമസിന്റെ പുതിയ ചിത്രം വഴക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സനല്‍ കുമാര്‍ ശശിധരനാണ് വഴക്ക് സംവിധാനം ചെയ്യുന്നത്. ടൊവിനോ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പങ്കുവെച്ചത്.

ടൊവിനോക്ക് പുറമെ സുദേവ് നായര്‍, അസീസ് നെടുമങ്ങാട് എന്നിവരെയും പുതിയ പോസ്റ്ററില്‍ കാണാം.നേരത്തെ പുറത്തുവിട്ട ടൈറ്റില്‍ പോസ്റ്ററും വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചോരവാര്‍ന്ന് ഒരു സ്ത്രീ നിലത്ത് വീണുകിടക്കുന്നതായിരുന്നു പോസ്റ്റര്‍. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും പാരറ്റ് മൗണ്ട് പിക്‌ച്ചേര്‍സും ചേര്‍ന്നാണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്.

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ ഒന്നാണ് വഴക്ക്.

ഭൃഗു, വിശ്വജിത്ത് എസ് വി, ബൈജു നെറ്റോ, തന്മയ സോള്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്. അസോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ സോള്‍. സംഗീതം നിര്‍വഹിക്കുന്നത് പൃഥ്വി ചന്ദ്രശേഖറാണ്.

റാന്നിയും പെരുമ്പാവൂരുമാണ് വഴക്കിന്റെ പ്രധാന ലൊക്കേഷനുകള്‍. മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കയറ്റ’മാണ് സനല്‍കുമാര്‍ ശശിധരന്റെ ഇറങ്ങാനുള്ള മറ്റൊരു ചിത്രം.

content highlight: tovino thomas new film vazhakk poster out

Latest Stories

We use cookies to give you the best possible experience. Learn more