മിന്നല്‍ മുരളിയില്‍ ഒളിപ്പിച്ച അഞ്ച് ബേസില്‍ ബ്രില്യന്‍സുകള്‍
Film News
മിന്നല്‍ മുരളിയില്‍ ഒളിപ്പിച്ച അഞ്ച് ബേസില്‍ ബ്രില്യന്‍സുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th December 2021, 6:11 pm

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ചിത്രം ഡിസംബര്‍ 24 നാണ് നെറ്റ്ഫ്‌ളിക്സ് വഴി റിലീസ് ചെയ്തത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സിനിമ ഇറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നെറ്റ്ഫ്‌ളിക്‌സിന്റെ ട്രെന്റിങ് ലിസ്റ്റില്‍ വന്നു കഴിഞ്ഞു. മിന്നല്‍ മുരളി ഇറങ്ങിയതിന്റെ അന്നുമുതല്‍ തന്നെ ബേസില്‍ ജോസഫ് ഒളിപ്പിച്ച ബ്രില്യന്‍സുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയിരുന്നു.

ദിവസങ്ങള്‍ക്കിപ്പുറവും ബ്രില്യന്‍സുകളുടെ ഒഴുക്ക് നിലച്ചിട്ടില്ല. ബേസില്‍ ജോസഫ് ചിത്രങ്ങള്‍ എല്ലാം ഒരു ബേസില്‍ ജോസഫ് യൂണിവേഴ്‌സില്‍ ആണ് നിലകൊള്ളുന്നത്. ബേസില്‍ സംവിധാനം ചെയ്ത മൂന്ന് പടങ്ങളെയും ബന്ധപ്പെടുത്തുന്ന നിരവധി റഫറെന്‍സുകള്‍ ഈ മൂന്ന് പടത്തിലും ഉണ്ടെന്നുള്ളതാണ് കൗതുകം.

കുഞ്ഞിരാമയണം നടക്കുന്ന ദേശം എന്ന ഗ്രാമവും ഗോദയിലെ കണ്ണാടിക്കലും മിന്നല്‍ മുരളിയിലെ കുറുക്കന്‍ മൂലയും എല്ലാം ‘രക്ഷകന്‍’ എന്ന ബസ് വഴിയാണ് ബേസില്‍ ഒന്നിപ്പിക്കുന്നത്. ഈ രക്ഷകന്‍ ബസില്‍ ദേശം കണ്ണാടിക്കല്‍ വഴി എന്ന് എഴുതി വെച്ചിരിക്കുന്ന ബോര്‍ഡ് കാണാന്‍ സാധിക്കും.

രണ്ടാമതായി കുഞ്ഞിരാമയണം സിനിമയിലെ സല്‍സ എന്ന മദ്യത്തെ മിന്നല്‍ മുരളിയില്‍ വില്ലനായ ഷിബുവിന്റെ വീട്ടില്‍ കാണിക്കുന്നുണ്ട്. അതൊടൊപ്പം ഒരു സീനില്‍ സല്‍സ മിനറല്‍ വാട്ടര്‍ എന്ന ചുവര്‍ എഴുത്തും കാണാവുന്നതാണ് ഗോദയില്‍ ‘സല്‍സ ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ്’ എന്ന പേരില്‍ ആയിരുന്നു.

ജെയ്‌സണ്‍ അളിയനായ സിബി പോത്തനെ കിണറ്റിലേക്ക് തള്ളിയിടുന്ന ഭാഗം പുതുക്കി പണിതതിന് പുറത്ത് ‘അപ്പന്‍ പോയ വഴി’ എന്ന് ജോസ്‌മോന്‍ എഴുതി വെച്ചത് പിന്നീടുള്ള സീനുകളില്‍ കാണിക്കുന്നുണ്ട്. ജോസ്‌മോന്‍ എന്ന കഥാപാത്രത്തിന്റെ കുസൃതിയാണ് ഇതില്‍ ബേസില്‍ എടുത്ത് കാണിച്ചിരിക്കുന്നത്.

പിന്നീട് ഒരു സീനില്‍ പാത്തുമ്മാടെ ആടിനെ മോഷ്ടിച്ച കള്ളനെയും ആടിനെയും പോലീസ് സ്റ്റേഷനില്‍ കാണിക്കുന്നു അതിന് മുന്‍പായി തോണിയില്‍ വെച്ച് ആടിനെ മോഷ്ടിച്ച ആള്‍ ആടുമായി ഇരിക്കുന്നതും കാണാം.

മറ്റൊരു ബ്രില്യന്‍സ് മിന്നല്‍ മുരളി ബ്രൂസിലി ബിജിക്ക് കൊടുക്കുന്ന ബിസ്‌ക്കറ്റിലാണ്. മോഹന്‍ലാല്‍ ചിത്രമായ മിഥുനത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ സേതുമാധവന്‍ തുടങ്ങാന്‍ പോകുന്ന ബിസ്‌ക്കറ്റ് കമ്പനിയായ ദാക്ഷായണി ബിസ്‌ക്കറ്റ് എന്ന പേരാണ് ഈ ബിസ്‌ക്കറ്റ് പാക്കറ്റിന് മേല്‍ എഴുതിയിരിക്കുന്നത്. ഇത്തരത്തില്‍ നിരവധി നിരവധി ബ്രില്യന്‍സുകളാണ് ചിത്രത്തില്‍ നിന്ന് സോഷ്യല്‍ മീഡിയ കണ്ടെടുക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content highlight: basil joseph brilliance in minnal murali