| Monday, 25th January 2021, 12:02 pm

ടൊവിനോയും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം; ടൈറ്റില്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോയും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍. വാശി എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ പുറത്തുവിട്ടത്.

ചുവപ്പ്, നീല നിറങ്ങളില്‍ ടൊവിനോ തോമസിന്റെയും കീര്‍ത്തി സുരേഷിന്റെയും മുഖങ്ങള്‍ വരുന്ന രീതിയിലാണ് പോസ്റ്റര്‍.

ജി. സുരേഷ് കുമാറിന്റെ രേവതി കലാമന്ദിറാണ് ചിത്രം നിര്‍മ്മിക്കുന്നത്. മേനക സുരേഷും രേവതി സുരേഷും നിര്‍മ്മാണത്തില്‍ പങ്കാളികളാണ്. പ്രിയ സുഹൃത്ത് സുരേഷ് കുമാറിന്റെ അടുത്ത ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്യുന്നു എന്നായിരുന്നു മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഉര്‍വശി തിയറ്റേഴ്‌സും രമ്യ മൂവീസുമാണ് വാശിയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

വിഷ്ണു ജി രാഘവ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ജാനിസ് ചാക്കോ സൈമണിന്റേതാണ് കഥ. നിതിന്‍ മോഹനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

റോബി വര്‍ഗീസ് രാജ് ക്യാമറയും മഹേഷ് നാരായണന്‍ എഡിറ്റിംഗും ചെയ്യുന്നു. കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറാണ് ചിത്രത്തിലെ പാട്ടുകള്‍ രചിക്കുന്നത്. ദിവ്യ ജോര്‍ജാണ് വസ്ത്രാലങ്കാരം.

കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ആണ് ടൊവിനോയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ബേസില്‍ ജോസഫ് ഒരുക്കുന്ന മിന്നല്‍ മുരളി, രോഹിതിന്റെ കള എന്നിവയാണ് ടൊവിനോയുടെ ഇറങ്ങാനുള്ള മറ്റു സിനിമകള്‍.

കീര്‍ത്തി സുരേഷിന്റെ മിസ് ഇന്ത്യ, പെന്‍ഗ്വിന്‍ എന്നീ ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Tovino Thomas – Keerthy Suresh new Malayalam movie Vaashi, Mohanlal releases title

We use cookies to give you the best possible experience. Learn more