| Wednesday, 19th May 2021, 5:56 pm

ടൊവിനോയുടെ കള ആമസോണ്‍ പ്രൈമില്‍; റിലീസ് ചെയ്തത് തമിഴ് പതിപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ടൊവിനോ തോമസിനെയും മൂറിനെയും പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ കള ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. ചിത്രത്തിന്റെ തമിഴ് പതിപ്പാണ് റിലീസ് ചെയ്തിരിക്കുന്നത്.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ സിനിമകള്‍ക്ക് ശേഷം രോഹിത് സംവിധാനം ചെയ്ത സിനിമയാണ് കള. മനുഷ്യനും പ്രകൃതിയും പ്രമേയമാക്കിയാണ് കള ഒരുങ്ങിയിരിക്കുന്നത്.

ടൊവിനോ തോമസ്, ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

യദു പുഷ്പാകരനും രോഹിത് വി.എസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.

ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിംഗ് ചമന്‍ ചാക്കോ. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സെന്റ്.ബാസിദ് അല്‍ ഗസാലി, സജൊ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടേഴ്‌സ്.

പബ്ലിസിറ്റി പവി ശങ്കര്‍. അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് നിര്‍മ്മാണം. ടൊവിനോയും രോഹിത്തും അഖില്‍ ജോര്‍ജും സഹനിര്‍മ്മാതാക്കളാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Tovino Thomas Kala Movie on Amazon Prime; Released in Tamil

Latest Stories

We use cookies to give you the best possible experience. Learn more