| Saturday, 23rd March 2024, 10:41 pm

വിശേഷം ചോദിക്കാന്‍ വന്നതാ, ഡയറക്ടറെ മലര്‍ത്തിയടിച്ച് ടൊവിനോ; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ മിക്കപ്പോഴും ആരാധകരെ രസിപ്പിക്കുന്ന നടനാണ് ടൊവിനോ. സിനിമക്ക് വേണ്ടി താന്‍ ചെയ്യുന്ന വര്‍ക്കൗട്ട് വീഡിയോ പങ്കുവെക്കുന്നത് സോഷ്യല്‍ മീഡിയ പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ അക്കൗണ്ടിലൂടെ വന്ന പുതിയ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ഐഡന്റിറ്റി എന്ന സിനിമയുടെ ഷൂട്ടിന്റെ ഫൈറ്റ് പ്രാക്ടീസ് വീഡിയോയാണ് താരം പങ്കുവെച്ചത്. ഫൈറ്റ് കുറെ പഠിച്ചു എന്ന് പറഞ്ഞ ശേഷം ഡയറക്ടറുടെ അടുത്ത് തന്നെ ചെയ്ത് കാണിക്കുകയായിരുന്നു ടൊവിനോ. സംവിധായകന്‍ അഖില്‍ പോളിനെ മലര്‍ത്തിയടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. റോപ്പിന്റെയോ ഡ്യൂപ്പിന്റെയോ സഹായമില്ലാതെ ചെയ്ത വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

‘ഫൈറ്റ് പ്രാക്ടീസ് അപ്‌ഡേറ്റ്‌സ് അറിയാന്‍ വന്ന ലെ ഡയറക്ടര്‍. മിക്കവാറും ഷൂട്ട് തീരുമ്പോഴേക്കും എന്റെ പത വരും. ഡയറക്ടര്‍ സുഖമായിരിക്കുന്നു’ എന്ന ക്യപ്ഷനോടെയാണ് ടൊവിനോ വീഡിയോ പങ്കുവെച്ചത്. ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റര്‍ യാനിക് ബെന്നിനെയും വീഡിയോയില്‍ കാണം. ജവാന്‍, മാവീരന്‍, ഫാമിലി മാന്‍ (വെബ് സീരീസ്) എന്നിവയുടെ ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്ത യാനിക് ബെന്നിന്റെ ആദ്യ മലായളസിനിമയാണിത്.

ഫോറന്‍സിക് എന്ന സിനിമക്ക് ശേഷം അഖില്‍ പോളും ടൊവിനോയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഐഡന്റിറ്റിക്ക് ഉണ്ട്. തെന്നിന്തയന്‍ താരം തൃഷയാണ് ചിത്രത്തിലെ നായിക. ഡോക്ടര്‍, തുപ്പരിവാലന്‍ എന്നീ സിനിമകളിലൂടെ പ്രശസ്തനായ വിനയ് റായാണ് ചിത്രത്തിലെ വില്ലന്‍. ബോളിവുഡ് താരം മന്ദിരാ ബേദിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Content Highlight: Tovino Thomas fight practice video of Identity going viral

Latest Stories

We use cookies to give you the best possible experience. Learn more