| Wednesday, 17th May 2017, 12:23 pm

ജാഡയും അഹങ്കാരവുമുണ്ടോ ? കിടിലന്‍ മറുപടിയുമായി ടോവിനോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനപ്രീതി ഉയരുന്നതിനനുസരിച്ച് താരങ്ങളുടെ ജാഡ കൂടുമോ? ഉണ്ടെന്നും ഇല്ലെന്നും പറയാം. ടോവിനോ തോമസ് എന്ന നടനെ സംബന്ധിച്ച് അല്പം അഹങ്കാരവും ജാഡയും ഉണ്ടെന്ന വിലയിരുത്തലാണ് ആദ്യം മുതലേ ഉണ്ടായത്.

തന്നെ ആരാധകന്‍ പിച്ചിയെന്നും അടിച്ചെന്നും പറഞ്ഞുകൊണ്ടുള്ള ടോവിനോയുടെ പ്രസ്താവനകളും ചിലര്‍ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്തു. എന്നാല്‍ ജാഡയും അഹങ്കാരവും ഉണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി ടോവിനോ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

തന്നെ വ്യക്തിപരമായി അറിയാവുന്ന ആളുകള്‍ക്കോ തന്നോട് ഒരു തവണയെങ്കിലും സംസാരിച്ചിട്ടുള്ളവര്‍ക്കോ അറിയാം താന്‍ അത്തരത്തിലുള്ള ഒരു വ്യക്തിയല്ലെന്ന് എന്നായിരുന്നു താരത്തിന്റെ മറുപടി. അഹങ്കാരവും ജാഡയും തനിക്കില്ലെന്നും താരം പറയുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ടോവിനോയുടെ പ്രതികരണം.


Dont Miss ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ കമ്മട്ടിപ്പാടത്തിന് പുരസ്‌കാരം; മികച്ച മുന്നേറ്റം കാഴ്ച വെച്ച് മലയാളം സിനിമകള്‍ 


“ഇന്നൊരു അഭിമുഖം നല്‍കുമ്പോള്‍ അതില്‍ വലിയ അപകടമുണ്ട്. നമ്മള്‍ പറയുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടേക്കാം. ഞാന്‍ പറഞ്ഞ കാര്യത്തിലെ ഒരു വാചകം അടര്‍ത്തിയെടുത്തു നല്‍കിയാല്‍ പറഞ്ഞതിന്റെ അര്‍ത്ഥം മുഴുവന്‍ മാറിയേക്കാം. നമ്മള്‍ പറയുന്നതും ആളുകള്‍ മനസ്സിലാക്കുന്നതും രണ്ടു രീതിയിലാകും. കുറച്ചുകാലം കഴിയുമ്പോള്‍ അത്തരം തെറ്റിദ്ധാരണകള്‍ക്കു മാറ്റം വരുമെന്നു കരുതാം”- ടോവിനോ പറയുന്നു.

ഗപ്പിയില്‍ നിന്ന് മെക്സിക്കന്‍ അപാരതയില്‍ എത്തിനില്‍ക്കുമ്പോള്‍ ടൊവീനയുടെ താരമൂല്യം സിനിമയുടെ വിജയത്തില്‍ നിര്‍ണായമാകുന്നില്ലേയെന്ന ചോദ്യത്തിന് അതിനെ താരമൂല്യമെന്നു വിളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മറിച്ച് ജനപ്രീതി കൂടിയിട്ടുണ്ടെന്നുമായിരുന്നു ടോവിനോയുടെ മറുപടി.


Also Read ‘വിവാഹം വേണ്ട, പഠനം മതിയെന്നു പറഞ്ഞപ്പോള്‍ മാതാപിതാക്കള്‍ ഇറക്കിവിട്ടു’: കാഴ്ചയില്ലാത്തതിന്റെ പേരില്‍ സ്വന്തം കുടുംബത്തെ നഷ്ടമായ പെണ്‍കുട്ടി ജീവിതം തിരിച്ചുപിടിച്ചതിങ്ങനെ 


പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന, മിനിമം ഗ്യാരന്റിയുള്ള സിനിമകളുടെ ഭാഗമാകണമെന്നു തന്നെയാണ് ആഗ്രഹിക്കുന്നതെന്നും താരം പറയുന്നു.
തുടക്കം മുതലേ സെലക്റ്റീവാണ്. എന്നെ തൃപ്തിപ്പെടുത്തുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്തുമെന്നു തോന്നുന്ന കഥാപാത്രങ്ങളാണ് ആദ്യം മുതല്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുന്നതെന്നും ടോവിനോ പറയുന്നു

ഒരു നടന്‍ സിനിമക്കു അകത്തും പുറത്തുമുള്ള കാര്യങ്ങളില്‍ നിലപാടുകള്‍ വ്യക്തമാക്കേണ്ടയാളാണെന്നു കരുതുന്നുണ്ടോയെന്ന ചോദ്യത്തിന്
സ്വന്തം അഭിപ്രായമോ നിലപാടോ പങ്കുവെക്കാന്‍ അയാള്‍ രാഷ്ട്രീയക്കാരനോ സിനിമക്കാരനോ ആകണമെന്നു നിര്‍ബന്ധമൊന്നുമില്ലെന്നും ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ എനിക്ക് സ്വതന്ത്രമായി എന്റെ അഭിപ്രായങ്ങള്‍ പങ്കുവെക്കാം എന്നും ടോവിനോ പറയുന്നു.

ഓരോ ആളുകളും ഓരോ രീതിയിലാണ് ഓരോ വിഷയങ്ങളോട് പ്രതികരിക്കുക. ചില വ്യക്തികള്‍ പരസ്യമായി നിലപാട് എടുക്കാന്‍ താല്‍പര്യപ്പെടാറില്ല. അത് അവരുടെ രീതി. അവരെ അതിനു നിര്‍ബന്ധിക്കുന്നതും ശരിയല്ലെന്നും താരം പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more