| Friday, 2nd June 2023, 1:52 pm

ആക്ഷന്‍ ത്രില്ലറുമായി ടൊവിനോ; 'ഐഡന്റിറ്റിയുടെ' ക്യാരക്റ്റര്‍ നോട്‌സ് കൈമാറി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫോറന്‍സിക് എന്ന ചിത്രത്തിന് ശേഷം അഖില്‍ പോള്‍- അനസ് ഖാന്‍, ടൊവിനോ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ഐഡന്റിറ്റി’യുടെ ക്യാരക്ടര്‍ നോട്‌സ് കൈമാറി. ഛായാഗ്രാഹകന്‍ അഖില്‍ ജോര്‍ജ്, അനസ് ഖാന്‍, അഖില്‍ പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ക്യാരക്ടര്‍ നോട്‌സ് ടോവിനോക്ക് കൈമാറിയത്.

മഡോണ സെബാസ്റ്റ്യന്‍ ആണ് ചിത്രത്തിലെ നായികയായി എത്തുക. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

രാഗം മൂവീസിന്റെ ബാനറില്‍ സെഞ്ച്വറി കൊച്ചുമോന്‍, രാജു മംഗല്യത്ത് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. 2020 ല്‍ അഖില്‍ പോള്‍- അനസ് ഖാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഫോറന്‍സിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പെടുന്നതാണ്. മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ‘ഫോറന്‍സിക്’ ടീം ഒന്നിക്കുന്നത് പ്രേക്ഷകരില്‍ ആകാംക്ഷയേകുന്നതാണ്.

ഐഡന്റിറ്റിയുടെ തീം മലയാളികളല്ലാത്ത പ്രേക്ഷകരെയും ആകർഷിച്ചേക്കുമെന്ന് അഖിൽ പ്രതീക്ഷിക്കുന്നുണ്ട്. ഫോറൻസിക്കിന്റെ ഹിന്ദിയിലെ റീമേക്കിൽ നിന്നും താരതമ്യേന മികച്ച രീതിയിൽ ‘ഐഡന്റിറ്റി’ ചെയ്യാമെന്ന് അഖിൽ പോൾ വിശ്വസിക്കുന്നുണ്ടെന്ന് സിനിമ എക്സ്പ്രെസ്സിനോട് പറഞ്ഞു. കോവിഡ് മഹാമാരി മൂലം ഫോറെൻസിക്കിന് തിയേറ്റർ റൺ വളരെ കുറവായിരുന്നു. ഫോറെൻസിക്കിൽ ഉണ്ടായ വിടവ് ഐഡന്റിറ്റിയിലൂടെ നികത്താൻ സാധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നത്. 2023 സെപ്റ്റംബറോടെ ചിത്രത്തിന്റെ റിലീസ് പ്രതീക്ഷിക്കാം.

Content highlights: Tovino  Thomas Big budjet movie ‘Identity’

We use cookies to give you the best possible experience. Learn more