'ഇതെവിടെ പോകുന്നു, ബാ എണീക്ക്'; വസീമിന്റെയും ജംഷിയുടെയും തല്ല് ഇന്‍സ്റ്റഗ്രാമിലും
Movie Day
'ഇതെവിടെ പോകുന്നു, ബാ എണീക്ക്'; വസീമിന്റെയും ജംഷിയുടെയും തല്ല് ഇന്‍സ്റ്റഗ്രാമിലും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 21, 04:36 pm
Sunday, 21st August 2022, 10:06 pm

ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. മണവാളന്‍ വസീം എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ തോമസ് അവതരിപ്പിച്ചിരിക്കുന്നത്. വസീമിന്റെ സുഹൃത്തായ ജംഷീര്‍ എന്ന റോളിലാണ് ലുക്മാന്‍ ചിത്രത്തില്‍ എത്തുന്നത്. സിനിമയുടെ തുടക്കത്തില്‍ വസീമും ജംഷിയും തമ്മിലുള്ള പള്ളിയിലെ തല്ല് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്. ഈ തല്ലിന്റെ പുനരാവിഷ്‌ക്കരണം നടത്തിയ ഇന്‍സ്റ്റഗ്രാം റീല്‍സും ട്രെന്റിങ്ങാണ്. അതിനിടയില്‍ ടൊവിനോ തോമസും ലുക്മാനും ഇതുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രമില്‍ ഷെയര്‍ ചെയ്ത ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ വൈറലാകുന്നത്.

പള്ളിയുടെ മുന്നില്‍ വെച്ച് ജംഷി വസീമിനെ തല്ലുന്ന ഫോട്ടോ ലുക്മാനാണ് ആദ്യം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്. വസീമിനെ അടിച്ചുവീഴ്ത്തുന്ന ഫോട്ടോക്ക് ‘ഇതെവിടെ പോകുന്നു ടൊവിനോ തോമസ്’ എന്നാണ് ലുക്മാന്‍ ക്യാപ്ഷന്‍ നല്‍കിത്. ‘ഒന്ന് കുളിച്ചിട്ട് വരാം. ഓകെ ബൈ..’ എന്ന് ഇതിന് ടൊവിനോ കമന്റ് ചെയ്യുകയും ചെയ്തു.

‘എന്റേല് ഒരു ഐറ്റം ഉണ്ട്, ഇടട്ടെ’ എന്ന് മറ്റൊരു കമന്റില്‍ പറഞ്ഞ ടൊവിനോ, ജംഷിയെ നിലത്തിട്ട് പെരുമാറുന്ന വസീമിന്റെ ഫോട്ടോയും തന്റെ ടൈംലൈനില്‍ പങ്കുവെച്ചു.

View this post on Instagram

A post shared by Lukman Avaran (@lukman_avaran)

‘ബാ എണീക്ക്’ എന്നാണ് ലുക്മാനെ മെന്‍ഷന്‍ ചെയ്ത് ടൊവിനോ ഈ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയത്. ‘ഇല്ല എനിക്കൊന്ന് ഉറങ്ങണെമെന്ന്’ മറുപടി കമന്റുമായി ലുക്മാന്‍ ഉടന്‍ എത്തുകയും ചെയ്തു. ഈ രണ്ട് ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. 1,45,000 ലൈക്കാണ്
ടൊവിനോ പങ്കുവെച്ച ചിത്രത്തിന് ഒരു മണിക്കൂറിനുള്ളില്‍ ലഭിച്ചത്. 48,330 ലൈക്കാണ് ലുഖ്മാന്‍ പങ്കുവെച്ച ചിത്രത്തിന് ഇതുവരെ ലഭിച്ചത്.

അതേസമയം, ടൊവിനോയുടെ കരിയറിലെ നിര്‍ണായക ചിത്രമായി തല്ലുമാല മാറുകയാണ്. കേരളത്തിന് പുറത്ത് നിന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ലണ്ടനില്‍ സൂപ്പര്‍ ഹിറ്റായി ഓടുകയാണ് ചിത്രം. തിയേറ്ററുകള്‍ ഹൗസ് ഫുള്ളാണ്. ബീപാത്തുവായിട്ടാണ് കല്യാണി പ്രിയദര്‍ശന്‍ ചിത്രത്തില്‍
എത്തിയത്. ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രം കൂടിയാണ് തല്ലുമാല.

ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുഹ്‌സിന്‍ പരാരി, അഷറഫ് ഹംസ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.