സ്വന്തമായിട്ട് പാട്ടുള്ള മലയാളത്തിലെ ഒരേയൊരു നടിയാണ് ദര്‍ശന, എന്നെ വെച്ച് ടൊവിനോ...എന്ന പാട്ട് തനിക്കെഴുതിക്കൂടേ; ബേസില്‍ ജോസഫിനോട് ടൊവിനൊ
Entertainment news
സ്വന്തമായിട്ട് പാട്ടുള്ള മലയാളത്തിലെ ഒരേയൊരു നടിയാണ് ദര്‍ശന, എന്നെ വെച്ച് ടൊവിനോ...എന്ന പാട്ട് തനിക്കെഴുതിക്കൂടേ; ബേസില്‍ ജോസഫിനോട് ടൊവിനൊ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st November 2021, 11:42 am

ഗോദ സിനിമയ്ക്ക് ശേഷം ബേസില്‍ ജോസഫ്-ടൊവിനൊ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് മിന്നല്‍ മുരളി. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ട്രെയിലര്‍ റിലീസിന് മുന്നോടിയായി ടൊവിനോയും ബേസിലും ചേര്‍ന്ന് ചെയ്ത ഒരു ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ലൈവിനിടെ നടി ദര്‍ശന രാജേന്ദ്രന്‍ കമന്റുമായി എത്തിയതാണ് രസകരമായ സംഭാഷണങ്ങള്‍ക്ക് വഴിവെച്ചത്.

”ദര്‍ശനാ… ഇപ്പൊ എല്ലായിടത്തും ദര്‍ശനയാണല്ലോ,” ലൈവിനിടെ ദര്‍ശന എത്തിയപ്പോള്‍ ബേസില്‍ പറഞ്ഞു.

”ദേ ദര്‍ശന പിന്നേം വന്നിരിക്കുന്നു. ദര്‍ശനാ…, എടാ ബേസിലേ നിനക്ക് എന്നെ വെച്ച് ഒരു പാട്ടെഴുതിക്കൂടേ, ടൊവിനോ…,” എന്ന് ടൊവിനോ ചിരിച്ചുകൊണ്ട് ബേസിലിനോട് ചോദിച്ചപ്പോള്‍ ”അത് സൗണ്ട് ശരിയാവില്ല, വര്‍ക്കാവില്ല, വേണ്ട” എന്നായിരുന്നു ബേസിലിന്റെ രസകരമായ മറുപടി.

‘സ്വന്തമായിട്ട് പാട്ടുള്ള മലയാളത്തിലെ ഒരേയൊരു നടിയാണ് ദര്‍ശന,’ എന്ന് ടൊവിനൊ പറഞ്ഞപ്പോള്‍ ദര്‍ശനയും പിന്നെ ഉര്‍വശിയുമാണുള്ളത് എന്നായിരുന്നു ‘ഉര്‍വശീ, ഉര്‍വശീ’ എന്ന പാട്ട് പാടിക്കൊണ്ട് ബേസില്‍ പറഞ്ഞത്.

എന്നാല്‍ ആ പാട്ടില്‍ ഉര്‍വശിച്ചേച്ചിയല്ലല്ലോ അഭിനയിച്ചത്. ഇതില്‍ ദര്‍ശനയുണ്ടെന്നായിരുന്നു ടൊവിനോയുടെ മറുപടി.

ഡിസംബര്‍ 24ന് നെറ്റ്ഫ്‌ളിക്‌സ് വഴിയാണ് മിന്നല്‍ മുരളി റിലീസ് ചെയ്യുന്നത്. യുട്യൂബില്‍ ഇതുവരെ 85 ലക്ഷത്തിലധികം പേരാണ് സിനിമയുടെ ട്രെയിലര്‍ കണ്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Tovino Thomas and Basil Joseph talks about Darshana song during an instagram live