| Saturday, 28th September 2024, 9:31 pm

ആ സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് രണ്ടാംഭാഗത്തിനുള്ള സാധ്യതയുണ്ട്: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അജയൻ, കുഞ്ഞികേളു, മണിയൻ എന്നീ കഥാപാത്രങ്ങളായി ടൊവിനോ എത്തുന്ന ചിത്രമാണ് നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം. ത്രീ.ഡിയിൽ അണിയിച്ചൊരുക്കിയ ചിത്രം ബിഗ് ബജറ്റായാണ് ഒരുക്കിയിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രം തിയേറ്ററിൽ നിന്ന് നേടുന്നത്.

മൂന്ന് നായികമാരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. പ്രധാന കഥാപാത്രമായ അജയന്റെ കാമുകിയുടെ വേഷത്തിൽ എത്തുന്നത് കൃതി ഷെട്ടിയാണ്. കൃതിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് അജയന്റെ രണ്ടാം മോഷണം. ഇതിനോടകം വലിയ കളക്ഷൻ ചിത്രം സ്വന്തമാക്കി കഴിഞ്ഞു.

സിനിമയുടെ രണ്ടാം ഭാഗത്തിനുള്ള സാധ്യതയെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ. മണിയൻ എന്ന കഥാപാത്രത്തിന്റെ കഥ ഇനിയും പറയാനുണ്ടെന്നും അതിന് വേണ്ടിയുള്ള ഒരുപാട് കാര്യങ്ങൾ സിനിമയിൽ ബാക്കി വെച്ചിട്ടുണ്ടെന്നും ടൊവിനോ പറയുന്നു. എന്നാൽ ഒരു അനൗൺസ്മെന്റിന്റെ അവസ്ഥയിലേക്ക് സിനിമ എത്തിയിട്ടില്ലെന്നും ടൊവിനോ പറയുന്നു.

‘അജയന്റെ രണ്ടാം മോഷണത്തിന് ഇനിയൊരു ഭാഗമൊക്കെ ഉണ്ടെങ്കിൽ പറയാനുള്ള ഒരുപാട് കാര്യങ്ങളുണ്ട്. അതിന് വേണ്ടി ബാക്കി വെച്ചിട്ടുള്ള ഒരുപാട് കാര്യങ്ങൾ സിനിമയിലുണ്ട്.

മണിയൻ എന്നുള്ള കഥാപാത്രം അവസാനം കാണിക്കുമ്പോൾ ആളെങ്ങനെയാണ് ചിരഞ്ജീവിയായതെന്ന് എന്നുള്ളതൊക്കെ ഇനിയാണ് പറയാൻ കഴിയുക.

ആ സിനിമ കാണുമ്പോൾ മനസിലാവും, അജയൻ വെള്ളത്തിൽ പോവുന്ന സമയം, മണിയന്റെ ഒരു എൻട്രിയുണ്ട്. അടുത്ത ഭാഗത്തിനുള്ള സാധ്യതകളൊക്കെയുണ്ട്. ഞങ്ങൾ നേരത്തെ തന്നെ അതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. പക്ഷെ ഒരു അനൗൺസ്മെന്റിന്റെ അവസ്ഥയിലേക്കൊന്നും എത്തിയിട്ടില്ല എന്നേയുള്ളൂ,’ടൊവിനോ തോമസ് പറയുന്നു.

Content Highlight: Tovino Thomas About Second Part Of Ajayante Randam Moshanam

We use cookies to give you the best possible experience. Learn more