വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയാണ് നീലവെളിച്ചം. ആ ചിത്രത്തിലെ സാഹിത്യകാരന്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നടന്‍ ടൊവിനോ തോമസാണ്. ആ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ.
മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ സംസാരിച്ചത്. ആഷിഖ് അബു, റിമ കല്ലിങ്കല്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.
‘ശരിക്കും ആ കഥാപാത്രമായി മാറിയത് വളരെ രസമുള്ള കാര്യമായിരുന്നു. ഈ സിനിമയില്‍ അദ്ദേഹത്തിന്റെ അത്മകഥാംശമുള്ള കഥാപാത്രമാണെന്നേയുള്ളു. ഒരിക്കലും അത് വൈക്കം മുഹമ്മദ് ബഷീറായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ തിരക്കഥയില്‍ ഒരു കഥാപാത്രമാകാന്‍ കഴിഞ്ഞു എന്നത് തന്നെ ഭാഗ്യമാണ്. അദ്ദേഹവുമായി ഒരുപാട് സാമ്യതകളുള്ള സാഹിത്യകാരന്‍ എന്ന കഥാപാത്രമാണ് ഞാന്‍ ചെയ്തത്.
എത്രപേര്‍ക്ക് അങ്ങനെയൊരു ഭാഗ്യം കിട്ടും. എന്തൊക്കെയായാലും വളരെ ചുരുക്കം ചില ആളുകള്‍ക്ക് മാത്രം കിട്ടുന്ന ഒരു അവസരമാണ് എനിക്ക് നീലവെളിച്ചത്തിലൂടെ കിട്ടിയിരിക്കുന്നത്. അങ്ങനെയൊരു സിനിമ തിയേറ്ററില്‍ കാണുമ്പോള്‍ ഉറപ്പായും സംതൃപ്തിയുണ്ടാകും,’ ടൊവിനോ പറഞ്ഞു.
നിരന്തരമായി നെഗറ്റീവ് റോളുകള്‍ മാത്രം തെരഞ്ഞെടുക്കുന്നത് എന്തിനാണെന്ന അവതാരകന്റെ ചോദ്യത്തിന് ഷൈന്‍ ടോം ചാക്കോയും മറുപടി പറഞ്ഞു.
‘ജീവിതത്തില്‍ നമുക്ക് നെഗറ്റീവ് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലല്ലോ. നമ്മള്‍ എല്ലാ കാര്യങ്ങളും അടക്കിപ്പിടിച്ചാണല്ലോ ജീവിക്കുന്നത്. സിനിമയില്‍ മാത്രമാണ് ഇതൊക്കെ പൂര്‍ണമായി പുറത്ത് കാണിക്കാന്‍ കഴിയുന്നത്. ഇപ്പോള്‍ എല്ലാ കഥാപാത്രങ്ങളിലും നെഗറ്റീവ് ഷെയ്ഡുണ്ടല്ലോ. ഒരു കഥാപാത്രങ്ങളെയും ആരും ന്യായീകരിക്കുന്നില്ല,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
content highlight: tovino thomas about neelavelicham movie