പരസ്പര സഹകരണത്തില്‍ മുന്നോട്ട് പോവുന്ന ഇന്‍ഡസ്ട്രിയാണ് മലയാള സിനിമയെന്ന് നടന്‍ ടൊവിനോ തോമസ്. ഒരു സിനിമയുടെ ഷൂട്ട് തുടങ്ങി അത് കൃത്യസമയത്ത് തീരുന്നത് ഒരു ഭാഗ്യമാണെന്നും ടൊവിനോ പറഞ്ഞു.
എല്ലാവരുടെയും ആരോഗ്യവും സൗകര്യവും ഒരു സിനിമയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. അങ്ങോട്ടും ഇങ്ങോട്ടും സഹകരണം ഉള്ളത് കൊണ്ട് മാത്രമാണ് ഇത്ര സ്മൂത്ത് ആയി സിനിമകള്‍ നടന്നുപോകുന്നതെന്നും ടൊവിനോ പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ.
‘ഒരുപാട് ആര്‍ടിസ്റ്റുകളെ ഒരുമിച്ച് ഒരു സിനിമയില്‍ കൊണ്ടുവരുന്നതിലെ റിസ്‌ക്ക് എലമെന്റ് അവരുടെ ഡേറ്റ് മാനേജ് ചെയ്യുക എന്നതാണ്. ഒരു മലയാള സിനിമ ഷൂട്ട് തുടങ്ങി അത് കൃത്യസമയത്ത് തീരുന്നത് കാണുമ്പോള്‍ ശരിക്കും പറഞ്ഞാല്‍ അത്ഭുതമാണ്. ഒന്നും വേണ്ട ഒരാള്‍ക്ക് ഒരു പനി വരുകയോ അല്ലെങ്കില്‍ പരിക്ക് പറ്റുകയോ ഒരു മഴ പെയ്യുകയോ ചെയ്താല്‍ മതി ബ്രേക്ക് വരാന്‍’, ‘ടൊവിനോ പറഞ്ഞു.
നടികര്‍ സിനിമയുടെ ഷൂട്ടിനിടയില്‍ ബാലുവിന് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് രണ്ടാഴ്ച്ചയോളം ബ്രേക്ക് എടുക്കേണ്ടി വന്നെന്നും, അതുപോലെ തനിക്ക് ഷൂട്ടിനിടയില്‍ പരിക്ക് പറ്റി ഒരു മാസം ബ്രേക്ക് എടുക്കേണ്ടി വന്നെന്നും താരം പറഞ്ഞു.
‘ഒരു സിനിമ ചെയ്യുമ്പോള്‍ നമ്മള്‍ ഫിസിക്കലി പ്രസന്റ് ആയിരിക്കുക എന്നതാണ്, പരിക്ക് പറ്റി കഴിഞ്ഞാല്‍ അത് സിനിമയെ ബാധിക്കും. കാരണം മെന്റലി ചെയ്യാന്‍ പറ്റുന്ന വര്‍ക്കുകളല്ലല്ലോ സിനിമയിലുള്ളത്. അതുകൊണ്ട് എല്ലാവരുടെ ആരോഗ്യവും സൗകര്യവും പ്രധാനപ്പെട്ടതാണ്.
കാരണം ഒരാള്‍ ഒരേ സമയത്ത് തന്നെ വേറെയും സിനിമകള്‍ ചെയ്യുന്നുണ്ടാകും. ആ സിനിമയില്‍ വേറെ കണ്ടിന്യുറ്റി ആയിരിക്കും വേണ്ടി വരിക. നമ്മുടെ സിനിമ അഞ്ചാറ് മാസത്തെ സ്പാനില്‍ ഷൂട്ട് ചെയ്യുന്ന ഇതേ സമയത്ത് തന്നെയായിരിക്കും മറ്റു സിനിമകളും നടക്കുക.
ഇങ്ങനെ കുറെ പ്രശ്നങ്ങള്‍ അതിജീവിച്ചാണ് സിനിമകള്‍ സംഭവിക്കുന്നത്’, ടൊവിനോ പറഞ്ഞു.
മഞ്ഞുമ്മല്‍ ബോയ്സിന്റെ ചിത്രീകരണം കാരണം നടികറിന്റെ ഷൂട്ട് പല തവണ നീട്ടിവെച്ചിരുന്നെന്നും മഞ്ഞുമ്മല്‍ ബോയ്‌സില്‍ അഭിനയിക്കുന്ന താരങ്ങളുടെ ഡേറ്റ് ഇഷ്യൂ കാരണമായിരുന്നു അതെന്നും ടൊവിനോ പറഞ്ഞു.
സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം മൂന്നോട്ട് പോവുന്ന ഇന്‍ഡസ്ട്രിയാണ് മലയാള സിനിമ. നടികറും മഞ്ഞുമ്മല്‍ ബോയ്‌സും ഒരേ സമയം ഷൂട്ട് നടന്ന സിനിമയാണ്. മഞ്ഞുമ്മല്‍ ബോയ്സിന്റെ ഡേറ്റിനു വേണ്ടി നടികറിന്റെ ഷൂട്ട് നീട്ടിവെച്ചിട്ടുണ്ടായിരുന്നു, ടൊവിനോ പറഞ്ഞു.
നടികറില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചന്തു, സൗബിന്‍ ഷാഹിര്‍, ലാല്‍ ജൂനിയര്‍ എന്നിവര്‍ മഞ്ഞുമ്മല്‍ ബോയ്സിന്റെ ഷൂട്ടിലായത് കൊണ്ടാണ് സിനിമ നീട്ടിവെക്കേണ്ടി വന്നതെന്നും താരങ്ങള്‍ പറഞ്ഞു.
Content Highlight: Tovino Thomas about Manjummel boys and natikar movie date clash and shoot