സെലിബ്രിറ്റികൾ വീഡിയോക്ക് താഴെ കമന്റ് ചെയ്‌താൽ പഠനം തുടങ്ങാം, വെള്ളമടി നിർത്താം തുടങ്ങി നിരവധി ക്യാപ്ഷനോടെ പങ്കുവെക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിലെ പുത്തൻ ട്രെൻഡ് ആണ്. പല വീഡിയോകൾക്കും കമൻ്റുകൾ നൽകി സെലിബ്രിറ്റികളും രംഗം കൊഴുപ്പിക്കുന്നുണ്ട്. ഇതിൽ ടൊവിനോ തോമസിന്റെ കമന്റ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
‘ഈ വീഡിയോക്ക് താഴെ ടോവിനോ തോമസ് കമന്റ് ഇടുകയാണെങ്കിൽ ഞാൻ വെള്ളമടി നിർത്താം’ എന്നായിരുന്നു ഒരാൾ ഇൻസ്റ്റയിൽ റീൽ ഷെയർ ചെയ്തത്. ഇതിന് രസകരമായി ‘കമന്റ് ഒക്കെ ഇടാം ചേട്ടാ… പക്ഷെ, വെള്ളമടി നിർത്തണോ’ എന്നാണ് താരത്തിൻ്റെ കമന്റ്.
ഈ കമന്റ് താൻ തന്നെയാണോ ഇടുന്നതെന്ന ചോദ്യത്തിന് അതെ എന്നായിരുന്നു ടൊവിനോയുടെ മറുപടി. താൻ ആ ട്രെൻഡിനെ സീരിയസ് ആയി കണ്ടിട്ടില്ലെന്നും താൻ കമൻറ് ഇട്ടതുകൊണ്ട് പുള്ളി വെള്ളമടി നിർത്താൻ പോകുന്നില്ല എന്നും ടൊവിനോ മറുപടി പറഞ്ഞു. എന്നാൽ തനിക്ക് ഇഷ്ടപ്പെട്ട മറ്റൊരു വിഡിയോയെക്കുറിച്ചും ടൊവിനോ ജിഞ്ചർ മീഡിയയോട് പറയുന്നുണ്ട്.
‘അത് ഞാൻ തന്നെയാണ് കമന്റ് ഇട്ടത്. ഞാൻ ആ ട്രെൻഡിനെ സീരിയസ് ആയിട്ട് എടുത്തിട്ടില്ല. ഒരു ഫ്രണ്ട്ലി റിപ്ലൈ ഒക്കെ കൊടുക്കുക എന്നല്ലാതെ ഞാൻ അങ്ങനെ കമന്റ് ഇട്ടതുകൊണ്ട് പുള്ളി വെള്ളമടി നിർത്താൻ പോകുന്നില്ല. പക്ഷേ എനിക്ക് ഇന്ററസ്റ്റിങ് ആയി തോന്നിയ വേറെ ഒന്ന് ഉണ്ടായിരുന്നു.
ഞാൻ കൃത്യമായിട്ട് അവരുടെ പേര് ഓർക്കുന്നില്ല. മിഡിൽ എയ്‌ജ്ഡ് ആയിട്ടുള്ള ആൾക്കാരെ ട്രിപ്പ് കൊണ്ടുപോകുന്ന ആൾക്കാരാണ്. ടൊവിനോ തോമസ് കമന്റ് ഇട്ടു കഴിഞ്ഞാൽ മിഡിൽ എയ്‌ജ്ഡ് ആയിട്ടുള്ള 20 പേരെ ഫ്രീയായിട്ട് ട്രിപ്പ് കൊണ്ടുപോകാം എന്ന് പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു രണ്ട് കമന്റ് ഇടാം 40 വരെ കൊണ്ടു പോകൂ എന്ന് പറഞ്ഞു. അങ്ങനെയുള്ള എന്തെങ്കിലും ഇന്ററസ്റ്റിങ് കാര്യങ്ങൾ ഉണ്ടാവുമ്പോഴാണ് സീരിയസ് ആയി തോന്നുക,’ ടൊവിനോ തോമസ് പറഞ്ഞു.
Content Highlight: Tovino thomas about Instagram trend