മലയാളികള്‍ക്കേറെ പ്രിയപ്പെട്ട യുവതാരമാണ് ടൊവിനോ തോമസ്. സിനിമയില്‍ ഒരു ഗോഡ്ഫാദര്‍ പോലുമില്ലാതെ സ്വന്തം കഴിവിലൂടെ മലയാള സിനിമാ ലോകത്ത് തന്റെതായ സ്ഥാനം നേടാന്‍ ടൊവിനോയ്ക്കായിട്ടുണ്ട്.
കൊവിഡ് കാലത്തെ തന്റെ സിനിമകളെക്കുറിച്ചും സിനിമാ വിശേഷങ്ങളും പങ്കുവെക്കുകയാണ് ടൊവിനോ. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ മനസ്സു തുറക്കുന്നത്.
കൊവിഡ് കാരണം തനിക്ക് ചിന്തിക്കാനും പ്രിപെയര്‍ ചെയ്യാനും കുറേ സമയം കിട്ടിയെന്നും ഇനി തന്റെ ലൈനപ്പില്‍ തെറ്റുകള്‍ പറ്റില്ലെന്ന് വിശ്വസിക്കുന്നു എന്നുമാണ് താരം പറയുന്നത്.
സിനിമയുടെ സ്‌ക്രിപ്ര്റ്റ് തെരഞ്ഞെടുക്കുമ്പോള്‍ തനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും ഇനി അത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.
‘ഇതിന് മുന്‍പേ തെറ്റുകള്‍ പറ്റിയിട്ടുണ്ട്, മനുഷ്യരല്ലേ തെറ്റുകളൊക്കെ പറ്റും, ഇപ്പോള്‍ ഞാന്‍ കുറച്ചു കൂടെ കെയര്‍ഫുള്ളാണ്.
സക്‌സസ് എന്നത് അതിഭീകര ട്രാപ്പാണ്, അതില്‍ പെടുമ്പോളാണ് തെറ്റുകള്‍ പറ്റുന്നത്. സക്‌സസുകള്‍ കിട്ടിത്തുടങ്ങുമ്പോള്‍ ചില സമയങ്ങളില്‍ റിസ്‌ക് എടുക്കാന്‍ പേടിയായിപ്പോവും. ഇപ്പോള്‍ എനിക്ക് അത്തരം പേടിയൊന്നുമില്ല. ഒരു സേഫ് സോണിനോട് താത്പര്യമില്ല,’ താരം പറയുന്നു.
ഇപ്പോള്‍ എനിക്കിഷ്ടപ്പെട്ട സിനിമകളൊക്കെ ചെയ്യുന്നു. ആളുകള്‍ക്ക് ഇഷ്ടപ്പെട്ടാലും സന്തോഷം, ഇല്ലെങ്കിലും സന്തോഷം, ഇഷ്ടപ്പെട്ടില്ലെങ്കില്‍ അടുത്ത സിനിമയായി വരും- ടൊവിനോ പറയുന്നു.
കാണെക്കാണെയാണ് ടൊവിനോയുടെതായി റിലീസ് ചെയ്ത അവസാന ചിത്രം. സോണി ലിവിലൂടെ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. ടൊവിനോയ്‌ക്കൊപ്പം സുരാജ് വെഞ്ഞാറമൂട് ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
വഴക്ക്, നാരദന്‍, മിന്നല്‍ മുരളി തുടങ്ങിയ ഒരുപിടി മികച്ച സിനിമകളാണ് താരത്തിന്റെതായി പുറത്തു വരാനുള്ളത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Tovino Thomas about his movies during covid pandemic