മറ്റുള്ളവരുടെ പരാജയം കൊണ്ട് വിജയിക്കുമെന്ന് താൻ ഒരിക്കലും കരുതുന്നില്ലെന്ന് ടൊവിനോ തോമസ്. വേറെ ഒരാളുടെ വിജയം കൊണ്ട് തനിക്ക് എത്രപ്രാവിശ്യം വിജയിക്കാൻ പറ്റുമെന്നും ടൊവിനോ ചോദിച്ചു. താൻ സ്റ്റാർഡം ആഗ്രഹിക്കുന്ന ഒരാളെല്ലെന്ന് ടൊവിനോ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ മറ്റൊരു സ്റ്റാർ പാൻ ഇന്ത്യൻ ആവുകയും സിനിമ ചെയ്യുകയും ചെയുമ്പോൾ എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ടൊവിനോ.
താൻ എടുക്കേണ്ട എഫേർട്ട് പൂർണ്ണമായിട്ടും എടുക്കണമെന്നും തങ്ങളുടെ കഴിവിനെ തേച്ചു മിനിക്കണമെന്നും ടൊവിനോ പറഞ്ഞു. തനിക്ക് അത്യാവശ്യത്തിന് ജോലിയുണ്ടെന്നും സമാധാനവും സന്തോഷവുമുണ്ടെന്നും എന്നിട്ട് താൻ എന്തിനാണ് മറ്റുള്ളവരുടെ പരാജയം ആഗ്രഹിക്കുന്നതെന്നും ടൊവിനോ ചോദിച്ചു. മൂവി മാൻ ബ്രോഡ്‌കാസ്റ്റിങ്ങിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘മറ്റുള്ളവരുടെ പരാജയം കൊണ്ട് വിജയിക്കുമെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. വേറൊരാളുടെ പരാജയത്തിൽ എനിക്ക് എത്ര പ്രാവശ്യം വിജയിക്കാൻ പറ്റും. എൻറെ കഴിവുകൊണ്ട് വേണ്ടേ ഞാൻ ജയിക്കാൻ, മറ്റൊരുവന്റെ കഴിവുകേടുകൊണ്ട് വിജയിച്ചാൽ എത്ര പ്രാവശ്യം ജയിക്കാൻ പറ്റും? അബദ്ധത്തിൽ രണ്ട് പ്രാവശ്യം വിജയിക്കാൻ പറ്റുമായിരിക്കും.
നമ്മൾ നമ്മളെ തന്നെ കൂടുതൽ തേച്ചു മിനിക്കി കൊണ്ടിരിക്കുക. നമ്മൾ എടുക്കേണ്ട എല്ലാ എഫേർട്ടും പൂർണ്ണമായിട്ടും എടുക്കുക. എന്നിട്ട് നമ്മൾ സ്വന്തമായിട്ട് സക്സസ് ഉണ്ടാക്കുക. മറ്റൊരാളുടെ വിജയവും എന്റെ സക്സസും ഒരു ബന്ധവുമില്ല. അവരുടെ സക്സസ് എന്നുള്ള കൺസെപ്റ്റ് ആയിരിക്കില്ല എന്റെ സക്സസും കൺസെപ്റ്റും .
ഞാൻ ഹാപ്പി ആയിരിക്കുക, ആ സിനിമക്ക് ബാങ്കബിലിറ്റി ഉണ്ടാവുക. സിനിമകൾ ചെയ്യുക, ഫാമിലി ആയിട്ട് കുറച്ചു സമയം സ്പെൻഡ് ചെയ്യുക. യാത്ര ചെയ്യുക, നല്ല ഭക്ഷണം കഴിക്കുക, ആരോഗ്യം നോക്കുക. അങ്ങനെ നോക്കുമ്പോൾ ഞാനിപ്പോൾ ഭയങ്കര സക്സസ്ഫുൾ ആണ്. ഏറ്റവും വലിയ ഹിറ്റ് എന്റേതാവണമെന്നൊന്നുമില്ല.
എനിക്ക് അത്യാവശ്യത്തിന് ജോലിയുണ്ട്. അത്യാവശ്യം സമാധാനവും സന്തോഷം കൂട്ടുകാരും ഫാമിലിയും എല്ലാം ഉണ്ട്. എന്നിട്ട് ഞാനെന്തിനാ മറ്റൊരാളുടെ പരാജയം ആഗ്രഹിക്കുന്നത്? മറ്റൊരാളുടെ അസൂയപ്പെടുന്നതെന്തിനാണ്. അവർക്ക് ആവശ്യമുള്ള പലതും എനിക്ക് ആവശ്യമുണ്ടാകില്ല. അവർക്ക് ആവശ്യമില്ലാത്ത പലതും ആയിരിക്കും എനിക്ക് ആവശ്യമുള്ളത്,’ ടൊവിനോ തോമസ് പറഞ്ഞു.