| Friday, 3rd May 2024, 11:16 pm

എമ്പുരാനില്‍ എന്റെ മൂന്ന് ദിവസത്തെ ഷൂട്ട് മാത്രമേ കഴിഞ്ഞുള്ളൂ, ഇനിയും ബാക്കിയുണ്ട്: ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. മലയാളത്തിലെ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിനെ ഇതുവരെ കാണാത്ത രൂപത്തില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം 150 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു. ആദ്യ ഭാഗത്തെക്കാള്‍ വലിയ ബജറ്റിലാണ് രണ്ടാം ഭാഗമൊരുങ്ങുന്നത്.

ആദ്യ ഭാഗത്തില്‍ വളരെക്കുറച്ച് സ്‌ക്രീന്‍ ടൈമില്‍ വന്ന് കൈയടി നേടിയ കഥാപാത്രമായിരുന്നു ടൊവിനോയുടെ ജതിന്‍ രാംദാസ്. വെറും നാല് സീനില്‍ മാത്രം വന്നുപോയ ടൊവിനോയുടെ കഥാപാത്രം വലിയ ഇംപാക്ടായിരുന്നു ഉണ്ടാക്കിയത്. എമ്പുരാനില്‍ മോഹന്‍ലാലിനൊപ്പം ടൊവിനോയെ എങ്ങനെ അവതരിപ്പിക്കുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

എമ്പുരാനില്‍ തന്റെ കഥാപാത്രത്തെക്കുറിച്ച് ടൊവിനോ സംസാരിച്ചു. ഇതുവരെ തന്റെ മൂന്ന് ദിവസത്തെ ഷൂട്ട് മാത്രമേ കഴിഞ്ഞുള്ളൂവെന്നും ഇനിയും കുറച്ചുകൂടി ബാക്കിയുണ്ടെന്നും ടൊവിനോ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാതെയിരിക്കുന്നതാണ് സിനിമയുടെ ആസ്വാദനത്തിന് നല്ലതെന്നും താരം പറഞ്ഞു. തന്റെ പുതിയ ചിത്രമായ നടികറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘എമ്പുരാനില്‍ ഞാനുമുണ്ട്. എന്റെ മൂന്ന് ദിവസത്തെ ഷൂട്ട് ഇപ്പോള്‍ കഴിഞ്ഞു. ഇനിയും കുറച്ചുകൂടി ബാക്കിയുണ്ട്. അത് ഉടനെ തന്നെയുണ്ടാകും. ലൂസിഫറിലെക്കാള്‍ പവര്‍ഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ ഇതിലുമെന്ന് നിങ്ങള്‍ തന്നെ കണ്ട് മനസിലാക്കേണ്ട കാര്യമാണ്. കൂടുതല്‍ കാര്യങ്ങള്‍ അറിയാതെ പോയി കാണുന്നതാണ് ആസ്വാദനത്തിന് നല്ലത്,’ ടൊവിനോ പറഞ്ഞു.

Content Highlight: Tovino Thomas about Empuraan movie

Latest Stories

We use cookies to give you the best possible experience. Learn more