| Saturday, 3rd February 2024, 7:55 pm

അജയന്റെ രണ്ടാം മോഷണത്തിലെ കഥാപാത്രമായി എന്നെ ആദ്യം കാണുന്നത് ദുൽഖർ ആണ് : ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എ.ബി.സി.ഡി സിനിമയിലൂടെയാണ് തന്റെ മുഖം ആളുകളുടെ ഇടയിൽ രജിസ്റ്റർ ആകുന്നതെന്ന് നടൻ ടൊവിനോ തോമസ്. താരങ്ങൾക്കിടയിൽ തങ്ങളുടെ സിനിമ വിജയിക്കുന്നതിൽ അസൂയയോ കുശുമ്പൊന്നുമില്ലെന്ന് പറയുകയാണ് ടൊവിനോ. എ.ബി.സി.ഡി സിനിമ ദുൽഖറിന്റേതല്ലേ എന്ന് കരുതി വിജയിക്കേണ്ട എന്ന് കരുതുമോയെന്ന് ടൊവിനോ ചോദിച്ചു.

അജയന്റെ രണ്ടാം മോഷണത്തിലെ കഥാപാത്രമായി തന്നെ ആദ്യം കാണുന്നത് ദുൽഖറാണെന്നും ടൊവിനോ കൂട്ടിച്ചേർത്തു. മൂവി മാൻ ബ്രോഡികാസ്റ്റിങ്ങിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. മനുഷ്യ സഹചമായി മറ്റൊരാളുടെ ചിത്രം ഹിറ്റടിച്ച് പാൻ ഇന്ത്യനിൽ ശ്രദ്ധ നേടുന്നു അങ്ങനെയുള്ള പടങ്ങൾ ഇറക്കുമ്പോൾ എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ടൊവിനോ തോമസ്.

‘എ.ബി.സി.ഡി എന്ന സിനിമയിലൂടെയാണ് ആളുകളുടെ ഇടയിൽ എന്റെ മുഖം പതിയുന്നത്. അത് ദുൽഖർ സൽമാന്റെ സിനിമയല്ലേ. അത് ദുൽഖർ സൽമാന്റെ സിനിമയാണ് വേണ്ട രീതിയിൽ വിജയിക്കേണ്ട എന്ന് എനിക്ക് പറയാൻ പറ്റുമോ. ഞാൻ ആ സിനിമയുടെ ഭാഗമായിരുന്നു. അതുകൊണ്ട് മാത്രമല്ല, ഞാൻ അന്ന് മുതൽ കാണുന്നതാണ് നിങ്ങൾ നിങ്ങളുടെ മനസ്സിൽ വിചാരിക്കുന്നത് പോലെയല്ല ഞങ്ങൾ ആക്ടർസ് തമ്മിൽ പെരുമാറുന്നത്. അത് നിങ്ങളുടെ തെറ്റിദ്ധാരണയാണ്.

നിങ്ങൾ ചിലപ്പോൾ ആക്ടേഴ്സിന്റെ പേര് പറഞ്ഞിട്ട് തല്ലു കൂടുന്നുണ്ട്, ഞങ്ങൾ അങ്ങനെയല്ല. ഞങ്ങൾ കണ്ടുമുട്ടുമ്പോൾ നിങ്ങളോട് ഷെയർ ചെയ്യാൻ പറ്റാത്ത ഒരുപാട് സങ്കടങ്ങളും ഒരുപോലെയുള്ള എക്സ്പീരിയൻസും നമുക്കുണ്ട്. ഞാൻ അസിസ്റ്റന്റ് ഡയറക്ടറായിരിക്കുമ്പോൾ കാണുന്നതല്ലേ ദുൽഖറിനെ. അന്നേ ദുൽഖർ എന്റെ അടുത്ത് ഭയങ്കര സ്വീറ്റ് ആയിരുന്നു.

അജയന്റെ രണ്ടാം മോഷണത്തിലെ മണിയൻ ആയിട്ട് എന്നെ ഏറ്റവും ആദ്യം കാണുന്നത് ദുൽഖർ സൽമാനാണ്. മുകളിൽ കൊത്തയുടെ ഷൂട്ടിന്റെ ഭാഗമായിട്ട് ദുൽഖർ താമസിക്കുന്നു. ഞാൻ താഴെ താമസിക്കുന്നു. കാരക്കുടിയിൽ ആയിരുന്നു ഷൂട്ട്. അന്ന് ഞാൻ മേക്കപ്പ് ഒക്കെ ഇട്ടു കഴിഞ്ഞിട്ട് നിൽക്കുമ്പോഴാണ് ദുൽഖർ മുകളിൽ ഉണ്ടെന്ന് അറിയുന്നത്. എന്നാൽ ഒന്ന് പേടിപ്പിച്ചേക്കാം എന്ന് കരുതി ഞാൻ ദുൽഖറിന്റെ ബാക്കിൽ പോയിട്ട് ഗാ… എന്ന് കാണിച്ചു. ഞങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുന്ന ആളുകളാണ്,’ ടൊവിനോ തോമസ് പറഞ്ഞു.

Content Highlight: Tovino thomas about dulquer salman

We use cookies to give you the best possible experience. Learn more