മിന്നൽ മുരളി സിനിമയോടെ കുട്ടികൾക്ക് തന്നോടുള്ള അടുപ്പത്തെക്കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ തോമസ്. മിന്നൽ മുരളി 100 വട്ടം കണ്ടിട്ടുണ്ട് തന്നെ നല്ല ഇഷ്ടമാണെന്ന് പറഞ്ഞ് കുട്ടികളെ തന്റെ അടുത്ത് കൊണ്ട് വരാറുണ്ടെന്നും എന്നാൽ നേരിട്ട് കാണുമ്പോൾ അവർക്ക് ചമ്മൽ ആയിരിക്കുമെന്നും ടൊവിനോ പറഞ്ഞു.
എന്നാൽ വീഡിയോ മെസേജും വോയിസ് മെസേജിലുമൊക്കെ തന്നോട് നന്നായിട്ട് കുട്ടികൾ സംസാരിക്കാറുണ്ടെന്നും ടൊവിനോ കൂട്ടിച്ചേർത്തു. എന്നാൽ ചില കുട്ടികൾ നേരിട്ട് കാണുമ്പോൾ ഇത് അവരുടെ മിന്നൽ മുരളിയല്ലെന്ന് പറയുമെന്നും ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ ടൊവിനോ പറഞ്ഞു.
‘കുട്ടികളെക്കൊണ്ട് പാരൻസ് നമ്മുടെ അടുത്ത് വരും. അവർക്ക് ഒരുപാട് ആളുകൾ കാണുമ്പോൾ അഭിനയിക്കാൻ അറിയില്ലല്ലോ. അവര് ഭയങ്കര ജനുവിൻ ആയിരിക്കും. പെട്ടെന്ന് സിനിമയിലുള്ള ആളുകളെ അവർ നേരിട്ട് കാണുമ്പോൾ ഒരു ചമ്മലായിരിക്കും വരിക. എന്നെ ഭയങ്കര ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞിട്ട് ചില പിള്ളേരെ കൊണ്ടുവരും. എന്നിട്ട് അവരെ മുന്നിൽ കൊണ്ടിരുത്തിയിട്ട് ഇവർ നമ്മോടൊന്നും മിണ്ടില്ല. നമ്മൾ ചമ്മി പോകും. എന്നാൽ നമ്മുക്കത് മനസിലാവും. എനിക്കുമുണ്ടല്ലോ ചെറിയ പിള്ളേര്, അവര് ഇതേ പോലെ തന്നെയല്ലേ.
വരിക. വന്നിട്ട് കണ്ടുകഴിയുമ്പോൾ ഒന്ന് സംസാരിക്കാൻ വിഷയമില്ല. ചില കുട്ടികൾക്ക് എന്നെ കണ്ടിട്ട് മനസിലാകുന്നില്ല. നേരിട്ട് കാണുമ്പോൾ ഇതൊന്നുമല്ല ഞങ്ങളുടെ മിന്നൽ മുരളി എന്നവർ പറയും.
പക്ഷേ വോയിസ് മെസേജും വീഡിയോ മെസേജുമൊക്കെ നമുക്ക് കുട്ടികളുടെ കാര്യങ്ങളൊക്കെ വരാറുണ്ട്. നേരിട്ട് കാണുന്ന പ്രശ്നമല്ലാത്തതുകൊണ്ട് അതിൽ നമുക്ക് നല്ല ജനുവിനായിട്ട് കുട്ടികൾ പറയുന്നത് കാണാൻ പറ്റും. അവർക്ക് ഇഷ്ടമുള്ള മിന്നൽ മുരളി മാത്രമല്ല വേറെ കുറച്ച് സിനിമകളുണ്ട്,’ ടൊവിനോ തോമസ് പറഞ്ഞു.
Content Highlight: Tovino thomas about children’s reaction