അമ്മ സംഘടനയിലെ വിവാദങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ മാത്രമാണ് പുറത്ത് നടക്കുന്നതെന്ന് നടന്‍ ടൊവിനോ തോമസ്. ചെയ്യുന്ന നല്ല കാര്യങ്ങള്‍ അകത്തുള്ളവര്‍ക്ക് മാത്രമേ അറിയുകയുള്ളൂവെന്നും നല്ല കാര്യങ്ങള്‍ ചര്‍ച്ചയാവാത്തതില്‍ തനിക്ക് വിഷമമുണ്ടെന്നും ടൊവിനോ പറഞ്ഞു. അഭിനന്ദിക്കപ്പെടേണ്ട കാര്യങ്ങളും സംഘടന ചെയ്യുന്നുണ്ടെന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ പ്രതികരണത്തില്‍ ടൊവിനോ പറഞ്ഞു.
‘അമ്മയില്‍ വന്ന കാലം മുതല്‍ ഏറ്റവുമധികം എന്‍ജോയ് ചെയ്യുന്ന പ്രോസസ് മീറ്റിങ്ങുകളാണ്. ഞാന്‍ ചെറുപ്പം മുതല്‍ കണ്ട് ആരാധിച്ച ഒരുപാട് പേരോടൊപ്പം ഒരു റൂമില്‍ ആയിരിക്കുക എന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. ഒരിക്കലും ജനറല്‍ ബോഡി മീറ്റിങ്ങുകള്‍ മിസ് ചെയ്യാറില്ല.
അമ്മയെ പറ്റിയുള്ള വിവാദങ്ങളാണ് പുറത്തേക്ക് കൂടുതലും കേട്ടിട്ടുള്ളത്. ചെയ്യുന്ന നല്ല കാര്യങ്ങള്‍ അകത്തുള്ളവര്‍ക്ക് മാത്രമേ അറിയുകയുള്ളൂ. ചര്‍ച്ച ചെയ്യപ്പെടുന്നത് നെഗറ്റീവ്‌സാണ്. പോസിറ്റീവ്‌സ് പലപ്പോഴും ഡിസ്‌കസ് ചെയ്യപ്പെടാറില്ല. അതില്‍ എനിക്ക് വിഷമം തോന്നാറുണ്ട്.
എല്ലാം തികഞ്ഞ സംഘടനയാണ് എന്ന് ഞാന്‍ പറയില്ല. മനുഷ്യന്മാരാണ് ഇതിലുള്ളത്. ഇനിയും ഒരുപാട് കറക്ട് ചെയ്യാനുണ്ടാവും. പക്ഷേ പലപ്പോഴും പുറത്തേക്ക് പ്രൊജക്ട് ചെയ്യപ്പെടുന്ന രീതിയില്‍ വിഷമം തോന്നിയിട്ടുണ്ട്. പലരും ഇതിനായി എടുക്കുന്ന എഫേര്‍ട്ട് ഭയങ്കരമാണ്. അത് ചെറിയ കാര്യമല്ല. ഒന്നുരണ്ട് പേരല്ല.
പല ജീവിത സാഹചര്യങ്ങളില്‍ നിന്നും വരുന്നവരാണ്. എല്ലാവര്‍ക്കും എല്ലാ ദിവസവും ദിവസവും സിനിമയില്ല. അങ്ങനെ ഉള്ളവരെ കൂടി കരുതുന്നത് ഈ സംഘടനയില്‍ ഉള്ളവരുടെ ഉത്തരവാദിത്തമാണ്. അത് കൃത്യമായി നടക്കുന്നുണ്ട്. അത് അഭിനന്ദനീയമായ കാര്യമാണ്,’ ടൊവിനോ പറഞ്ഞു.
Content Highlight: tovino thomas about amma association