യുവനടന്മാരിൽ ശ്രദ്ധേയനാണ് ടൊവിനോ തോമസ്. സഹനടനായി തന്റെ സിനിമ കരിയർ ആരംഭിച്ച ടൊവിനോ ഇന്ന് അന്യഭാഷയിലടക്കം തിരക്കുള്ള നടനാണ്. സിനിമയിലെ പൊളിറ്റിക്കൽ കറക്റ്റ്നസിനെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ.
പൊളിറ്റിക്കലി ഇൻകറക്ടായ ഒരു കഥാപാത്രം ചെയ്യുമ്പോൾ താൻ എന്ത് ചെയ്യണമെന്നാണ് ടൊവിനോ ചോദിക്കുന്നത്.
പൊളിറ്റിക്കലി ഇന്‍കറക്ട് ആയിട്ടുള്ള സീനുകളോ ഡയലോഗുകളോ ഉണ്ടാകുന്നതല്ല, അതിനെ ഗ്ലോറിഫൈ ചെയ്യുന്നതാണ് തെറ്റെന്നും അതിനെ കുറിച്ച് ധാരണയുണ്ടെങ്കിൽ ഇങ്ങനെയൊരു ചോദ്യം ചോദിക്കില്ലെന്നും മാധ്യമ പ്രവർത്തകനോട് ടൊവിനോ പറഞ്ഞു. പുതിയ ചിത്രം അന്വേഷപ്പിൻ കണ്ടെത്തും എന്ന സിനിമയുടെ ഭാഗമായി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു താരം.
‘പൊളിറ്റിക്കലി ഇൻകറക്ട് ആയി ജീവിക്കുന്നൊരു കഥാപാത്രം ചെയ്യുന്ന സമയത്ത് ഞാന്‍ എന്ത് ചെയ്യണം? ഞാനൊരു ചിത്രത്തിൽ വില്ലന്‍ കഥാപാത്രമാണ് ചെയ്യുന്നതെന്ന് വിചാരിക്കുക. അയാളൊരു വൃത്തികെട്ടവനാണെന്നും വിചാരിക്കുക. പൊളിറ്റിക്കലി ഇന്‍കറക്ട് ആയ കാര്യങ്ങള്‍ ചെയ്യുന്ന ആളാണെന്ന് വിചാരിക്കുക. അപ്പോഴും ഞാന്‍ ഇത് പൊളിറ്റിക്കലി ഇന്‍കറക്ട് ആണെന്നും, ഇത് ഞാന്‍ ചെയ്യില്ല എന്നും പറയണോ. പൊളിറ്റിക്കലി ഇന്‍കറക്ട് ആയിട്ടുള്ള സീനുകളോ ഡയലോഗുകളോ ഉണ്ടാകുന്നതല്ല, അതിനെ ഗ്ലോറിഫൈ ചെയ്യുന്നതാണ് തെറ്റ്. പൊളിറ്റിക്കൽ കറക്റ്റ്നസിനെ കുറിച്ച് കൃത്യമായി അറിയുമെങ്കിൽ ഈ ചോദ്യമേ ചോദിക്കില്ല,’ടൊവിനോ പറയുന്നു.
അതേസമയം കഴിഞ്ഞ ദിവസമിറങ്ങിയ ടൊവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും മികച്ച അഭിപ്രായമാണ് തിയേറ്ററിൽ നിന്ന് നേടുന്നത്. നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം കേസന്വേഷണത്തിന്റെ കഥ പറയുന്ന ഒരു ത്രില്ലർ ചിത്രമാണ്.
തമിഴിലൂടെ ശ്രദ്ധേയനായ സന്തോഷ് നാരായണൻ ആദ്യമായി മലയാളത്തിൽ സംഗീതം ചെയ്യുന്ന ചിത്രം കൂടിയാണ് അന്വേഷിപ്പിൻ കണ്ടെത്തും.
Content Highlight: Tovino Talk About Political Correctness In Cinema