ടൊവിനോ തോമസ് വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും.
ടൊവിനോ തോമസ് വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും.
ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം ഒമ്പതിന് തിയേറ്ററിൽ എത്തും. ചിത്രത്തിന്റെ ഷൂട്ടിനിടയിൽ ഒരാൾ ഫോട്ടോ എടുക്കാൻ ശ്രമിച്ചിട്ട് കഴിയാതെ വന്നപ്പോൾ ബഹളമായ കാര്യം പറയുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ.
എല്ലാവരും ചെയ്യുന്നത് ജോലിയാണെന്നും സമൂഹത്തിലുള്ളവർ പരസ്പരം ബഹുമാനിക്കുകയാണ് വേണ്ടതെന്നും ടൊവിനോ പറയുന്നു.
തന്നെ സംബന്ധിച്ച് സിനിമാ അഭിനയം ഒരു തൊഴിൽ ആണെന്നും അങ്ങോട്ടും ഇങ്ങോട്ടും എല്ലാവരും സഹകരിച്ചു നിൽക്കുമ്പോഴാണ് ഒരു സൊസൈറ്റി ഉണ്ടാവുന്നതെന്നും ടൊവിനോ പറഞ്ഞു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു താരം.
‘ഒരു കർഷകന്റെ അടുത്ത് ചെന്ന് ഞങ്ങളൊക്കെ ചോറ് തിന്നുന്നത് കൊണ്ടല്ലേ നീയൊക്കെ ജീവിക്കുന്നത് എന്ന് പറയാൻ പറ്റുമോ. ഉടനെ തന്നെ അയാൾ, നീ ഉണ്ണണ്ടായെന്ന് തിരിച്ചു പറഞ്ഞാൽ തീർന്നില്ലേ എല്ലാം.
എല്ലാവരും ചെയ്യുന്നത് ജോലിയാണ് ഞങ്ങൾക്ക് ഇതൊരു തൊഴിലാണ്. പുള്ളി പറഞ്ഞതിൽ തെറ്റൊന്നുമില്ല. അവരെല്ലാം കാരണമാണ് ഞങ്ങൾ നിലനിൽക്കുന്നത്. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും എല്ലാവരുടെയും നിലനിൽപ്പിനായി സഹകരിച്ച് ജീവിക്കുന്നത് കൊണ്ടാണ് ഇതൊരു സൊസൈറ്റിയാവുന്നത്. പക്ഷെ അതിന് അവകാശം സ്ഥാപിക്കേണ്ട കാര്യമെന്താണ്,’ ടൊവിനോ പറയുന്നു.
ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്ന ആദ്യ മലയാള സിനിമയാണ് അന്വേഷിപ്പിൻ കണ്ടെത്തും. ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കല്‍ തോമസ് വളരെ സുപ്രധാനമായൊരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
Content Highlight: Tovino Talk About An Incident In Anweshpin Kndethu Movie