രാജ്യസ്‌നേഹം ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ കുത്തകയല്ല; അലന്‍സിയറിന് അഭിവാദ്യങ്ങളുമായി ടൊവീനോ
Daily News
രാജ്യസ്‌നേഹം ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ കുത്തകയല്ല; അലന്‍സിയറിന് അഭിവാദ്യങ്ങളുമായി ടൊവീനോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th January 2017, 8:38 am

tovino

രാജ്യസ്‌നേഹം ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ കുത്തകയല്ലെന്നും ഇതു താന്‍ ജനിക്കുകയും വളരുകയും ചെയ്ത ഇന്ത്യയാണെന്നും ഇവിടെ തന്നെ താന്‍ ജീവിക്കുമെന്നും പോസ്റ്റില്‍ ടൊവീനോ പറയുന്നു. അലന്‍സിയര്‍ നടത്തിയത് പ്രതിഷേധമല്ലെന്നും പ്രതിരോധം തന്നെയാണെന്നും ടൊവീനോ പറയുന്നു.

കൊച്ചി: സംഘപരിവാറിന്റെ അസഹിഷ്ണുതയ്‌ക്കെതിരെ ഒറ്റയാള്‍ പ്രതിഷേധം നടത്തിയ നടന്‍ അലന്‍സിയറിന് സല്യൂട്ടര്‍പ്പിച്ച് ടൊവീനോ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

രാജ്യസ്‌നേഹം ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ കുത്തകയല്ലെന്നും ഇതു താന്‍ ജനിക്കുകയും വളരുകയും ചെയ്ത ഇന്ത്യയാണെന്നും ഇവിടെ തന്നെ താന്‍ ജീവിക്കുമെന്നും പോസ്റ്റില്‍ ടൊവീനോ പറയുന്നു. അലന്‍സിയര്‍ നടത്തിയത് പ്രതിഷേധമല്ലെന്നും പ്രതിരോധം തന്നെയാണെന്നും ടൊവീനോ പറയുന്നു.

സംഘപരിവാര്‍ അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറായ അലന്‍സിയറിന് ബിഗ് സല്ല്യൂട്ട് അര്‍പ്പിച്ചു കൊണ്ടാണ് ടൊവീനോ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Read more: ഖാദി കലണ്ടറുകളിലും ഡയറിയിലും ഗാന്ധിയെ ഒഴിവാക്കി മോദിയുടെ ചിത്രം; നിശ്ബ്ദ പ്രതിഷേധവുമായി ഖാദി ജീവനക്കാര്‍

കാസര്‍ഗോഡ് സിനിമാ ചിത്രീകരണത്തിനെത്തിയ വേളയിലായിരുന്നു അലന്‍സിയര്‍ തെരുവിലിറങ്ങി കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും സംഘരിവാറിന്റെ അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നത്.

കമലിന് പിന്തുണയുമായി സംവിധായകന്‍ ലാല്‍ജോസും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കമലിനോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നവര്‍ തന്നോട് ഇസ്രഈലിലേക്ക് പോകാന്‍ പറയുമോ എന്ന് ലാല്‍ ജോസ് ചോദിച്ചിരുന്നു. കമലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തൃശ്ശൂരില്‍ നടന്ന സംഗമത്തിലായിരുന്നു ലാല്‍ ജോസിന്റെ പ്രതികരണം.