അസിസ്റ്റന്റ് ഡയറക്ടറായി സിനിമാജീവിതം തുടങ്ങി പിന്നീട് സഹനടനായും വില്ലനായും അഭിനയം തുടങ്ങിയ നടനാണ് ടൊവിനോ തോമസ്. ഗപ്പിയിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ച ടൊവിനോ വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചു.
അസിസ്റ്റന്റ് ഡയറക്ടറായി സിനിമാജീവിതം തുടങ്ങി പിന്നീട് സഹനടനായും വില്ലനായും അഭിനയം തുടങ്ങിയ നടനാണ് ടൊവിനോ തോമസ്. ഗപ്പിയിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ച ടൊവിനോ വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചു.
കരിയറിലെ രണ്ടാമത്തെ പാന്‍ ഇന്ത്യന്‍ ചിത്രമായ അജയന്റെ രണ്ടാം മോഷണം ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി. സോളോ ഹീറോയായി 100 കോടി ക്ലബ്ബില്‍ ഇടം നേടാനും ഈ ചിത്രത്തിലൂടെ ടൊവിനോക്ക് സാധിച്ചു. നായകനാകുന്നതിന് മുമ്പ് അവസരം തേടി ഒരുപാട് അലഞ്ഞിരുന്നെന്നും ഒരുപാട് കഷ്ടപ്പെട്ടിരുന്നെന്നും പറയുകയാണ് ടൊവിനോ.
താനും വാശിയുടെ സംവിധായകന്‍ വിഷ്ണു രാഘവും തീവ്രത്തിന്റെ സംവിധായകന്‍ രൂപേഷും ഒരുമിച്ചായിരുന്നു താമസമെന്ന് ടൊവിനോ കൂട്ടിച്ചേര്‍ത്തു. അന്നത്തെ പ്രധാന ഭക്ഷണം കഞ്ഞിയും പയറുമായിരുന്നെന്നും മാസങ്ങളോളം അത് കഴിച്ച് മാത്രം വിശപ്പടക്കിയിരുന്നെന്നും ടൊവിനോ പറഞ്ഞു.
തങ്ങള്‍ താമസിച്ച അതേ ബില്‍ഡിങ്ങിന്റെ മുകളിലത്തെ ഫ്‌ളോറില്‍ ജവാന്‍ ഓഫ് വെള്ളിമലയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടന്നെന്നും ആ സിനിമയുടെ സെറ്റ് പൊളിച്ചപ്പോള്‍ ബാക്കി വന്ന സാധനങ്ങള്‍ അവര്‍ ടെറസില്‍ കൊണ്ടിട്ടെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. ആ സിനിമയിലെ പെട്ടിക്കടയിലുണ്ടായിരുന്ന മാഗിയും ലെയ്‌സും ബിസ്‌ക്കറ്റുമെല്ലാം ചാക്കിലുണ്ടായിരുന്നെന്നും കുറെ നാളത്തേക്ക് അതായിരുന്നു തങ്ങളുടെ ഭക്ഷണമെന്നും ടൊവിനോ പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ടൊവിനോ.
‘അഭിനയത്തിലേക്ക് എത്തുന്നതിന് മുമ്പ് എ.ഡിയായിട്ട് കുറച്ച് സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. എങ്ങനെയെങ്കിലും സിനിമയില്‍ കയറണമെന്ന് മാത്രമേ അന്ന് ചിന്തിച്ചുള്ളൂ. അന്ന് ഞാനും രൂപേഷേട്ടനും വാശിയുടെ ഡയറക്ടര്‍ വിഷ്ണു രാഘവുമായിരുന്നു ഒന്നിച്ചുണ്ടായിരുന്നത്. അന്നത്തെ ഞങ്ങളുടെ പ്രധാന ഭക്ഷണം കഞ്ഞിയും പയറും അച്ചാറുമായിരുന്നു. മാസങ്ങളോളം അത് കഴിച്ച് വിശപ്പടക്കിയിട്ടുണ്ട്.
അന്ന് ഞങ്ങള്‍ താമസിച്ച റൂമിന്റെ മുകളിലായിരുന്നു ജവാന്‍ ഓഫ് വെള്ളിമലയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടന്നത്. ആ പടത്തിലെ പെട്ടിക്കടയൊക്കെ പൊളിച്ചപ്പോള്‍ ബാക്കി വന്ന സാധനങ്ങള്‍ ചാക്കിലാക്കിയിട്ട് ആ ടെറസില്‍ കൊണ്ട് ഇട്ടു. അതില്‍ നിന്ന് എക്‌സ്പയറി ഡേറ്റ് കഴിയാത്ത ലെയ്‌സ്, മാഗി, ബിസ്‌ക്കറ്റ് ഒക്കെ എടുത്തുവെച്ചു. കുറേ നാളത്തേക്ക് അതായിരുന്നു ഞങ്ങളുടെ ഫുഡ്,’ ടൊവിനോ പറയുന്നു.
Content Highlight: Tovino shares his struggles before get into cinema