| Sunday, 27th February 2022, 4:31 pm

സ്നേഹവും ബഹുമാനവും കലർന്നൊരു പേടിയാണ് ആഷിഖേട്ടനോട്‌, കലക്കൻ ഡയറക്ടർ ആണ്: ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയ യുവതാരമാണ് ടൊവിനോ തോമസ്. തന്റെ എല്ലാ സിനിമകളിലും തികച്ചും വ്യത്യസ്തനായി എത്താറുള്ളൊരു താരം കൂടിയാണ് ടൊവിനോ.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദനാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇപ്പോഴിതാ സിനിമയിലെ വിശേഷങ്ങളും തന്റെ കരിയറിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് താരം.

ക്ലബ്‌ എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ടൊവിനോ തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നത്. ആഷിഖ് അബുവിനോട് സ്നേഹവും ബഹുമാനവും കലർന്ന പേടിയാണുള്ളതെന്ന് പറയുകയാണ് താരം.

“ആഷിഖേട്ടൻ ഒരിക്കലും സ്‌ട്രിക്‌റ്റല്ല. സ്നേഹവും ബഹുമാനവും കലർന്നൊരു പേടിയാണ് ആഷിഖേട്ടനോട്. പുള്ളി ഒരാളുടെ അടുത്തും ദേഷ്യപ്പെടില്ല. വളരെ സൗമ്യമായിട്ടേ സംസാരിക്കു. എല്ലാ വർക്കുകളും നല്ലതുപോലെ ചെയ്യും. അതല്ലേ വേണ്ടത്, വെറുതെ ഒച്ചയും ബഹളവും ഉണ്ടാക്കിയിട്ട് ഒന്നും നടക്കാതെ നിൽകുന്നതിനേക്കാൾ നല്ലത് ഇതല്ലേ. പുള്ളി ഒരു കലക്കൻ ഡയറക്ടർ ആണ്, കോർഡിനേറ്റർ ആണ്.

എന്തെങ്കിലും ചെയ്യുന്നതിന് മുന്നേ പുള്ളിക്ക് നല്ല ധാരണയുണ്ടായിരിക്കും. ആർട്ടിസ്റ്റുകളെ ഒരിക്കലും ടെൻഷൻ അടിപ്പിക്കില്ല,” ടൊവിനോ പറയുന്നു.

മായാനദി എന്ന ചിത്രത്തിലെ ഏറ്റവും ഇഷ്ട്ടപെട്ട സീൻ ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രത്തോട് ഒരുതരി ഇഷ്ട്ടം പോലും തോന്നുന്നില്ലേ എന്ന് ചോദിക്കുന്നതാണെന്നും താരം പറയുന്നു.

അന്ന ബെന്നാണ് നാരദനിൽ നായികയായെത്തുന്നത്. ഷറഫുദ്ധീനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഉണ്ണി ആർ. ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ജാഫര്‍ സാദിഖ് ക്യാമറയും സൈജു ശ്രീധരന്‍ എഡിറ്റിംഗും ചെയ്യുന്നു.
സംഗീത സംവിധാനം ശേഖര്‍ മേനോനാണ്. ആർട്ട്‌ ഗോകുൽ ദാസ്, വസ്ത്രലങ്കാരം മാഷർ ഹംസ, മേക്കപ്പ് റോണസ് സേവിയർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആബിദ് അബു വസിം ഹൈദർ, പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, പി.ആർ.ഒ ആതിര ദിൽജിത്ത്.


Content Highlights: Tovino shares his experience with Ashiq abu

We use cookies to give you the best possible experience. Learn more