Advertisement
Entertainment
'മില്യൺ ഡോളർ' ഫോട്ടോയുമായി ടൊവിനോ; മമ്മൂട്ടിയുമായുള്ള ചിത്രം വൈറൽ, ചിത്രം കാണാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 09, 01:36 pm
Sunday, 9th July 2023, 7:06 pm

മമ്മൂട്ടിയുമായുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടൻ ടൊവിനോ തോമസ്. ‘വിത്ത് ദി മാൻ ഹിംസെൽഫ്’ എന്ന ക്യാപ്‌ഷനോടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചത്. ഒപ്പം മില്യൺ ഡോളർ മോമെന്റ്റ് എന്ന ഹാഷ്ടാഗും ക്യാപ്‌ഷനിൽ ചേർത്തു. തന്റെ തോളിൽ കൈവെച്ച് നിൽക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിയോടോപ്പമുള്ള ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.

ആനന്ദ് ടി.വി ഫിലിം അവാർഡ്‌സ് വേദിയിൽ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്.

ചിത്രത്തിന് താഴെ ‘ലവ്’ എന്ന കമന്റുമായി ദുൽഖർ സൽമാൻ എത്തി. അപർണ ബാലമുരളി, അർജുൻ രതൻ എന്നിവരും കമന്റുകൾ കുറിച്ചു. ‘ഈ കോമ്പോയിൽ ഒരു സിനിമ വരാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ആരാധകൻ കുറിച്ചപ്പോൾ രണ്ടുപേരെയും ഒരുമിച്ച് ബിഗ് സ്‌ക്രീനിൽ കാണാൻ സാധിക്കട്ടെയെന്ന് മറ്റൊരാരാധകനും തന്റെ അഭിപ്രായം അറിയിച്ചു.

ഇതേ വേദിയിൽ നിന്നും നടൻ കുഞ്ചാക്കോ ബോബൻ മികച്ച നടനുള്ള അവാർഡ് മമ്മൂട്ടിയിൽ നിന്നും ഏറ്റുവാങ്ങി.

ബെസ്റ്റ് ആക്ടർ അവാർഡ് ഫ്രം ‘ബെസ്റ്റ് ആക്ടർ’ എന്ന ക്യാപ്ഷനോടെയുള്ള ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ഒപ്പം മമ്മൂട്ടിയോടൊപ്പം ‘ദേവദൂതർ പാടി’ എന്ന ഗാനത്തിന് ചുവട്‌വെക്കുന്ന വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

Content Highlights: Tovino shared pictures with Mammootty