കാണെക്കാണെ, നാരദന്‍ തുടങ്ങിയ സിനിമകളില്‍ നെഗറ്റീവ് ഷേഡ് കഥാപാത്രങ്ങളെ അവതരിപ്പിച്ചതിന് പിന്നില്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലെന്ന് ടൊവിനോ. മുമ്പ് ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കഥാപത്രങ്ങള്‍ ചെയ്യുന്നത് തന്നിലെ നടന് ചാലഞ്ചാണെന്നും ടൊവിനോ പറഞ്ഞു. ഒരു നടന്‍ എന്ന നിലയില്‍ കൂടുതല്‍ അക്‌സപ്റ്റന്‍സ് കിട്ടാന്‍ വേണ്ടിയാണ് ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നെതന്നും താരം വ്യക്തമാക്കി.
നന്മ മാത്രമുള്ള കഥാപാത്രം മാത്രമേ ചെയ്യുള്ളൂ എന്ന നിര്‍ബന്ധമൊന്നും ഇല്ലെന്നും എല്ലാതരം കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ കഴിയുന്ന നടനാണ് താനെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തണം എന്നാണ് തന്റെ ലക്ഷ്യമെന്നും ടൊവിനോ വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ നടികറിന്റ പ്രൊമോഷനുമായി ബന്ധപ്പെട്ട് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ഒരു ആക്ടര്‍ എന്ന നിലയില്‍ ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നത് എന്നെ സംബന്ധിച്ച് എക്‌സൈറ്റ്‌മെന്റ് തരുന്ന കാര്യമാണ്. എല്ലാം തികഞ്ഞിട്ട് വന്നവനല്ലല്ലോ ഞാന്‍. ഓരോന്ന് ചെയ്ത് ചെയ്തല്ലേ പ്രൂവ് ചെയ്യാന്‍ പറ്റൂ. പുതിയ കാര്യങ്ങള്‍ പഠിക്കുക എന്നത് ലൈഫ് ലോങ് പ്രോസസ്സാണ്. അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ ലേര്‍ണിങ് സ്‌കില്‍ ഇംപ്രൂവാകും.
ഓരോ കഥാപാത്രത്തിലും പുതിയതായി എന്ത് ചെയ്യാമെന്നും, എനിക്ക് മുമ്പ് മറ്റുള്ളവര്‍ ചെയ്തു വെച്ചതില്‍ നിന്ന് ഡിഫ്രന്റായി എന്ത് ചെയ്യാമെന്നാണ് ഞാന്‍ എപ്പോഴും ചിന്തിക്കുന്നത്. പലതരം കഥാപാത്രങ്ങള്‍ കിട്ടുമ്പോള്‍ മാത്രമേ നമുക്ക് അങ്ങനെയൊക്കെ ഓരോന്ന് പരീക്ഷിക്കാന്‍ പറ്റുള്ളൂ.
ഇങ്ങനെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ പ്രേക്ഷകരുടെ സ്‌നേഹത്തെക്കാള്‍ അവരുടെ ഉള്ളില്‍ ഞാന്‍ എന്ന നടന് കൂടുതല്‍ അക്‌സപ്റ്റന്‍സ് കിട്ടും. അതിലാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. എന്നോടുള്ള വ്യക്തിപാരമായ സ്‌നേഹത്തെക്കാള്‍ ഞാന്‍ പ്രാധാന്യം കൊടുക്കുന്നത് അത്തരം കാര്യങ്ങള്‍ക്കാണ്. ഇങ്ങനെതന്നെ മുന്നോട്ടു പോകണം എന്നുതന്നെയാണ് എന്റെ പ്ലാന്‍,’ ടൊവിനോ പറഞ്ഞു.
Content Highlight: Tovino saying that he wants to try different characters for prove that he can do any type of characters