ഗോദ എന്ന സ്പോര്‍ട്ട്സ് ഡ്രാമയിലൂടെയും മിന്നല്‍ മുരളി എന്ന സൂപ്പര്‍ഹീറോ ചിത്രത്തിലൂടെയും മലയാളത്തിലെ ഹിറ്റ് കോമ്പോയായി മാറിയ സംവിധായകനും നടനുമാണ് ബേസില്‍ ജോസഫും ടൊവിനോയും. ഇരുവരും തമ്മില്‍ സ്ക്രീനിന് പുറത്തുള്ള സൗഹൃദവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. ബേസില്‍ അഭിനയിച്ച പുതിയ ചിത്രമായ വര്‍ഷങ്ങള്‍ക്കു ശേഷത്തിന്റ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ഹിന്ദി അറിയാത്ത ബേസില്‍ ഹിന്ദിയില്‍ സിനിമ ചെയ്യുന്നതിനെ കളിയാക്കിയിരുന്നു.
ധ്യാനിന്റെ പ്രസ്താവനയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് മറുപടിയുമായി വന്നിരിക്കുകയാണ് ടൊവിനോ. ഹിന്ദി അറിഞ്ഞാലും ഇല്ലെങ്കിലും ബേസിലിന് സിനിമ എന്താണെന്ന് അറിയാമെന്നാണ് ടൊവിനോ പറഞ്ഞത്. തന്റെ പുതിയ ചിത്രമായ നടികറിന്റ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന ഫാന്മീറ്റിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്. ടൊവിനോയുടെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹിന്ദി അറിയാത്ത ബേസില്‍ എങ്ങനെ ഹിന്ദിയില്‍ സിനിമയെടുക്കുമെന്ന് ധ്യാന്‍ പറഞ്ഞതിനോട് എന്താണ് പ്രതികരണമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
‘ഹിന്ദി അറയാത്തതൊന്നും വലിയ വിഷയമല്ല, ബേസിലിന് സിനിമ അറിയാം. അത്രയും പോരെ, അവന് തെളിയിക്കാന്‍?’ ടൊവിനോ പറഞ്ഞു. ഈ മറുപ
ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഡ്രൈവിങ് ലൈസന്‍സിന് ശേഷം ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികര്‍. സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കലായാണ് താരം ചിത്രത്തില്‍ എത്തുന്നത്. ടൊവിനോക്ക് പുറമെ, ഭാവന, ചന്തു സലിംകുമാര്‍, സൗബിന് ഷാഹിര്‍, സുരേഷ് കൃഷ്ണ, ബാലു വര്‍ഗീസ്, ദിവ്യാ പിള്ള, ഗണപതി, രഞ്ജിത്, മധുപാല്‍ തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്.
തെലുങ്കിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്. യാക്സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവരാണ് ചിത്രത്തിന്റെ സംഗീതം. ആല്‍ബി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ രചന സുവിന് സോമശേഖരനാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. മെയ് മൂന്നിന് നടികര്‍ തിയേറ്ററുകളിലെത്തും.
Content Highlight: Tovino’s reply to Dhyan’s statement about Basil is viral