കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് സിനിമമേഖലയില്‍ ഉണ്ടായ തിരിച്ചടികളെ കുറിച്ച് സംസാരിച്ച് നടന്‍ ടൊവിനോ തോമസ്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും സിനിമാ മേഖലയിലുള്ള ഒരുപാട് പേര്‍ പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് ടൊവിനോ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയോടാണ് നടന്റെ പ്രതികരണം.
‘ ധാരാളം പേര്‍ സിനിമാ മേഖല എന്നത് ഒരു വിനോദ മേഖല മാത്രമാണെന്നാണ് കരുതുന്നത്. പക്ഷെ ഞങ്ങളെപ്പോലുള്ളവര്‍ക്കിത് ഭക്ഷണമാണ്,’ ടൊവിനോ പറയുന്നു,
‘നടന്‍മാര്‍ക്കും സംവിധായകര്‍ക്കും പുറമെ ഇവിടെ ഒരു സിനിമാ പ്രവര്‍ത്തകരുണ്ട്. ദിവസക്കൂലിക്കാരുണ്ട്. ഇന്‍ഡസ്ട്രിയില്‍ പെടുന്നനെ വന്ന ഈ സ്തംഭനം അവരെ വലിയ തരത്തില്‍ ബാധിച്ചിട്ടുണ്ട്. ഈ മേഖലയെക്കുറിച്ചുള്ള ഒരു പൊതുവായ മിത്ത് എന്താണെന്നാല്‍ എല്ലാവരും സുഖ സൗകര്യങ്ങളിലുമാണെന്നാണ്. അത് ശരിയല്ല. ഈ മേഖലയില്‍ ജോലി ചെയ്യുന്ന 90 ശതമാനം പേര്‍ക്കും പ്രിവിലേജുകളൊന്നുമില്ല,’ ടൊവിനോ തോമസ് പറഞ്ഞു.
ഒപ്പം സിനിമാ മേഖലയില്‍ മാത്രമല്ല. എല്ലാ മേഖലകളും പെട്ടന്നു തന്നെ പൂര്‍വ സ്ഥിതിയിലെത്താനാണാഗ്രഹിക്കുന്നെതന്നും ടൊവിനോ പറഞ്ഞു. മിന്നല്‍ മുരളി, അജയന്റെ രണ്ടാം മോഷണം, കറാച്ചി 81 തുടങ്ങിയ ചിത്രങ്ങളാണ് ടൊവിനോയുടേതായി പുറത്തിറങ്ങാനുള്ളത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.