Daily News
ഗപ്പി കണ്ട് കാശ് പോയെങ്കില്‍ ആ പണം ഞാന്‍ തരാം: കമന്റിട്ടവന് കിടിലന്‍ മറുപടിയുമായി ടോവിനോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Aug 09, 04:03 am
Tuesday, 9th August 2016, 9:33 am

ഗപ്പി എന്ന സിനിമ റിലീസ് ചെയ്തതിന് ശേഷം ചിത്രത്തിലെ താരമായ ടോവിനോ ഫേസ്ബുക്കില്‍ ഒരു കമന്റിട്ടു. “”ഗപ്പി എന്ന സിനിമ കണ്ട് അതിന് വേണ്ട പ്രോത്സാഹനം തന്ന, അതിനെപ്പറ്റി നാലു പേരോട് നല്ലത് പറഞ്ഞ എല്ലാ നല്ല മനസ്സുകള്‍ക്കും ഒരായിരം നന്ദി! കണ്ടവര്‍ക്കൊക്കെ ഇഷ്ടപ്പെട്ടു എന്ന് പറയുന്നു. കാണാത്തവര്‍ കണ്ടു നോക്കൂ…””-ഇതായിരുന്നു ടൊവിനോയുടെ കുറിപ്പ്.

കുറിപ്പിന് താഴെ സിനിമയെ പ്രശംസിച്ചുകൊണ്ടും നിരവധി പേര്‍ കമന്റുകള്‍ ഇട്ടു. എന്നാല്‍ ഇതിനിടെ ഒരു വിരുതന്‍ എഴുതിയ കമന്റ് കമന്റ് ഇങ്ങനെയായിരുന്നു.

tovifb “”ചിത്രം കണ്ടിട്ട് പൈസ പോയി”” എന്നായിരുന്നു കമന്റ്. എന്നാല്‍ ഉടന്‍ തന്നെ കമന്റിന് മറുപടിയുമായി ടോവിനോ എത്തി.

എത്ര പൈസ പോയി? പറഞ്ഞോളൂ. ബാങ്ക് അക്കൗണ്ട് പറയൂ. ഞാന്‍ ട്രാന്‍സ്ഫര്‍ ചെയ്തു തരാം. താരത്തിന്റെ മറുപടി ഒരുപക്ഷേ കമന്റിട്ടയാള്‍ പ്രതീക്ഷിച്ചുകാണില്ല. എന്തായാലും കമന്റടിച്ചവനെ പിന്നെ ആ വഴിക്ക് കണ്ടിട്ടില്ല.

ഗപ്പിക്ക് മികച്ച പ്രതികരണമാണ് റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം ലഭിക്കുന്നത്. നവാഗതനായ ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ചിത്രത്തില്‍ മാസ്റ്റര്‍ ചേതന്‍ ആണ് ടൊവീനയ്‌ക്കൊപ്പം മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.