| Friday, 3rd May 2024, 1:41 pm

എനിക്ക് ഈ പ്രിവിലേജ് വേണ്ടെന്ന് പറഞ്ഞ് നിന്നാല്‍ ആ സാഹചര്യത്തില്‍ ചിലപ്പോള്‍ നമ്മള്‍ മരിച്ചുപോകും: ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡ്രൈവിങ് ലൈസന്‍സിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നടികര്‍. എസ്. സോമശേഖരന്‍ തിരകഥയെഴുതിയ ചിത്രത്തില്‍ ടൊവിനോ തോമസ്, ഭാവന എന്നിവര്‍ ആണ് മുഖ്യ കഥാപാത്രമായി എത്തുന്നത്. ഗൊഡ്സ്പീഡ് സിനിമ, മൈത്രി മൂവി മേക്കേഴ്സ് ബേനറില്‍ സംയുക്തമായി നിര്‍മ്മിച്ച ചിത്രം മെയ് 3ന് തിയേറ്ററുകളില്‍ റിലീസിന് ഒരുങ്ങുകയാണ്.

സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് നടികറില്‍ എത്തുന്നത്. പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു സൂപ്പര്‍ താരത്തിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ നടനെന്ന പ്രിവിലേജ് ചമ്മലാണെന്നും, ചില സന്ദര്‍ഭങ്ങളില്‍ ബോഡി ഗാര്‍ഡസ് എന്നത് പ്രിവിലേജിന് അപ്പുറത്തേക്ക് അതൊരു ആവശ്യകതയാണെന്നും ടൊവിനോ തോമസ് പറഞ്ഞു.

‘എനിക്ക് നടനെന്ന പ്രിവിലേജ് ഉപയോഗിക്കുമ്പോള്‍ തന്നെ ചമ്മലാണ് തോന്നാറുള്ളത്്, ആ പ്രിവിലേജ് ഞാന്‍ ഒരിക്കലും ആഗ്രഹിക്കാറില്ല പക്ഷേ ചിലപ്പോള്‍ അത് ആവശ്യമാണെന്നും എനിക്ക് തോന്നിയിട്ടുണ്ട്’ ടൊവിനോ പറഞ്ഞു. മനോരമ ന്യൂസിന നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഒരു സ്ഥലത്ത് ഞാന്‍ ചെന്ന് നില്‍ക്കുന്നതും വേറെ ഒരാള്‍ നില്‍ക്കുന്നതും തികച്ചും വ്യത്യസ്തമായ കാര്യമാണ്. എനിക്ക് ഒരിക്കലും അവിടെ വെറുതെ നില്‍ക്കാന്‍ കഴിയില്ല കാരണം ഞാന്‍ ഒന്ന് വെറുതെ നിന്ന് കണ്ടാല്‍ ഒരുപാട് പേര്‍ ഫോട്ടോ എടുക്കാന്‍ വരും.

വെറും അഞ്ചോ പത്തോ ആളുകള്‍ ആണെങ്കില്‍ അതൊരു ബുദ്ധിമുട്ടല്ല, മറിച്ച് ആയിരം പേരുള്ള ഒരു ക്രൗഡ് ആണങ്കില്‍ അതൊരു ബുദ്ധിമുട്ടായിരിക്കും. ആ സമയത്ത് ബോഡി ഗാര്‍ഡ്‌സ് എന്നത് എനിക്കൊരു പ്രിവിലേജായല്ല അതൊരു നെസസിറ്റിയാണ് മാറുന്നത്’, ടൊവിനോ പറഞ്ഞു.

ഒരു ക്രൗഡിലെ ഒരോരുത്തരും ഇന്‍ഡിവിജുവലി നല്ല ആളുകളും ബുദ്ധിയുള്ളവരുമായിരിക്കുമെന്നും എന്നാല്‍ ക്രൗഡിന് ആ ബുദ്ധിയും നല്ല മനസ്സും ഉണ്ടാവണമെന്നില്ലെന്നും താരം പറഞ്ഞു.

‘ഒരു ക്രൗഡില്‍ ആദ്യം എന്നോട് വണ്ടിയില്‍ കയറാന്‍ പറയുന്നത് അതൊരു പ്രിവിലേജിനപ്പുറം ഞാന്‍ വണ്ടിയില്‍ കയറികഴിഞ്ഞാല്‍ അവിടെ ഉള്ള ആളുകള്‍ സേഫ് ആകും എന്നുള്ളതാണ്, അങ്ങനെയുള്ള കാര്യങ്ങളില്‍ പ്രിവിലേജ് വേണ്ട എന്ന് പറഞ്ഞാല്‍ ഞാന്‍ അവിടെ കിടന്ന് മരിച്ച് പോവുകയേയുള്ളു. ഇതിനപ്പുറമുള്ള ഒരു പ്രിവിലേജുകളും ഞാന്‍ ആഗ്രഹിക്കുന്നില്ല’ ടൊവിനോ കൂട്ടിച്ചേര്‍ത്തു.

Content Highlight: Tovino About the privilages of celebraties

We use cookies to give you the best possible experience. Learn more