| Monday, 25th November 2024, 9:48 pm

കൂതറയുടെ സെറ്റിൽ വെച്ച് ലാലേട്ടൻ എന്നോട് പറഞ്ഞ ആ വാക്കുകൾ ഇപ്പോഴും ഞാൻ ഓർക്കാറുണ്ട്: ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെ കരിയർ തുടങ്ങിയ നടനാണ് ടൊവിനോ തോമസ്. പൃഥ്വിരാജ് ചിത്രങ്ങളായ സെവൻത്ത് ഡേ, എന്ന് നിന്റെ മൊയ്‌തീൻ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ ടൊവിനോ, ഗപ്പി എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് മുൻനിര നായക നടനായി മാറുന്നത്.

ഒരു മെക്സിക്കൻ അപാരത എന്ന ചിത്രം യൂത്തിനിടയിലും ടൊവിനോക്ക് വലിയ സ്വീകാര്യത നേടിക്കൊടുത്തു. കരിയറിന്റെ തുടക്കത്തിൽ മോഹൻലാലിനൊപ്പം കൂതറ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പറയുകയാണ് ടൊവിനോ.

കരിയറിലെ വിജയ പരാജയങ്ങളെ കുറിച്ച് മോഹൻലാൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അതിപ്പോഴും തനിക്ക് ഓർമയുണ്ടെന്നും ടൊവിനോ പറയുന്നു.

‘കൂതറ എന്ന സിനിമ ചെയ്യുന്ന സമയത്ത് ലാലേട്ടൻ എന്നോട് പറഞ്ഞൊരു കാര്യമുണ്ട്. അത് അദ്ദേഹം ഓർക്കുന്നുണ്ടോ എന്നെനിക്ക് അറിയില്ല. പക്ഷെ എനിക്ക് നല്ല ഓർമയുണ്ട്.

ജീവിതത്തിൽ ഒരുപാട് വിജയങ്ങളും പരാജയങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ടാവും. ഒരു പരാജയമുണ്ടായാൽ ചിലപ്പോൾ നമ്മൾ ഒരുപാട് തകർന്ന് പോവും. എന്നാൽ ആ പരാജയം ഉണ്ടാവുമ്പോൾ അതിന് മുമ്പുള്ള വിജയത്തെ കുറിച്ച് ആലോചിക്കുമ്പോൾ താരതമ്യേന ചെറുതായിരിക്കുമെന്ന് ലാലേട്ടൻ പറഞ്ഞു.

പഴയ നല്ല സക്സസ് കാലത്തെ കുറിച്ച് ഓർത്തിരുന്നാൽ നമുക്കൊരിക്കലും പരാജയത്തെ കുറിച്ചോർത്ത് വിഷമിക്കേണ്ടി വരില്ല. നമുക്ക് അതിൽ നിന്ന് മുന്നോട്ട് പോവാൻ പറ്റും ഒരു പരാജയമെന്നാൽ ഒന്നിന്റെയും അവസാനമല്ല. സക്സസിന് വേണ്ടി കൂടുതൽ ഹാർഡ് വർക്ക്‌ ചെയ്യാനുള്ള പ്രചോദനമാണത്,’ടൊവിനോ പറയുന്നു.

അജയന്റെ രണ്ടാം മോഷണമായിരുന്നു അവസാനമായി തിയേറ്ററിൽ എത്തിയ ടൊവിനോ ചിത്രം. ഈ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായി മറിയ ചിത്രത്തിൽ മൂന്ന് വേഷങ്ങളിലായിരുന്നു ടൊവിനോ എത്തിയത്.

അതേസമയം മലയാളത്തിലെ ഏറ്റവും ചില വേറിയ ചിത്രമായ എമ്പുരാനിലും മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിലുമാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പുറമെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്, തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും, സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം തുടങ്ങി ഒരുപറ്റം മികച്ച സിനിമകൾ മോഹൻലാലിന്റേതായി പുറത്തുവരാനുണ്ട്.

Content Highlight: Tovino About Mohanlal’s Words About Success

We use cookies to give you the best possible experience. Learn more