ഇപ്പോ എന്ത് കാര്യമുണ്ടായാലും എന്നെക്കാളും ഭേദമാണ് അവനെന്ന് ബേസില്‍ വരുത്തിതീര്‍ക്കും: ടൊവിനോ തോമസ്
Entertainment
ഇപ്പോ എന്ത് കാര്യമുണ്ടായാലും എന്നെക്കാളും ഭേദമാണ് അവനെന്ന് ബേസില്‍ വരുത്തിതീര്‍ക്കും: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th September 2024, 6:34 pm

മലയാളത്തിലെ ഏറ്റവും മികച്ച ഓഫ്‌സ്‌ക്രീന്‍ കോമ്പോയാണ് ടൊവിനോ-ബേസില്‍. ഗോദയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പരസ്പരം കളിയാക്കുന്നതു തൊട്ട് ഏറ്റവുമൊടുവില്‍ മരണമാസ് എന്ന സിനിമയുടെ പൂജാ വീഡിയോയില്‍ വരെ ഇരുവരും തമ്മില്‍ മത്സരിച്ച് ട്രോളുന്നുണ്ട്. ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രമായ അജയന്റെ രണ്ടാം മോഷണത്തിലും ബേസില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഏത് കാര്യമുണ്ടായാലും അതില്‍ തന്നെയും ഉള്‍പ്പെടുത്തി കമ്പയര്‍ ചെയ്യുന്ന ആളാണ് ബേസിലെന്ന് പറയുകയാണ് ടൊവിനോ. ഗുരുവായൂരമ്പല നടയില്‍ സിനിമയിലെ പാട്ടില്‍ ഡാന്‍സ് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ താന്‍ അമ്മയുടെ ഷോയില്‍ കളിച്ച ഡാന്‍സ് എല്ലാവരെയും കാണിച്ച് തന്നെക്കാള്‍ നല്ല ഡാന്‍സാണ് അവന്റേതെന്ന് എല്ലാവരെയും കൊണ്ട് പറയിപ്പിച്ചെന്ന് ടൊവിനോ പറഞ്ഞു.

പിന്നീട് മരണമാസിന്റെ പൂജയുടെ സമയത്ത് താലം നീട്ടിയപ്പോഴുള്ള വീഡിയോ എല്ലാ സിനിമയുടെ സെറ്റിലും കൊണ്ട് കാണിച്ച് വീണ്ടും തന്നെ നാറ്റിച്ചെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. അതിന് ശേഷം നടന്ന രണ്ട് പൂജയിലും താന്‍ താലം പിടിച്ചുനിര്‍ത്തി ഫോട്ടോ എടുപ്പിച്ച് ബേസിലിന് അയച്ചുകൊടുത്തെന്നും ടൊവിനോ പറഞ്ഞു. ബേസിലിനെ ട്രോളാന്‍ പറ്റിയ എന്തെങ്കിലും കാര്യമുണ്ടോ എന്ന് താന്‍ തേടി നടക്കുകയാണെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ടൊവിനോ.

‘ബേസില്‍ എന്നെ ട്രോളാന്‍ ചാന്‍സ് നോക്കി നടക്കുകയാണ്. ചെറിയൊരു ചാന്‍സ് കിട്ടിയാല്‍ അവനത് ചെയ്യും. ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയില്‍ ലാസ്റ്റ് പാട്ടിന് ഡാന്‍സ് ചെയ്യേണ്ട അവസ്ഥ വന്നു. ഇവന്റെ ഡാന്‍സിനെ ആരും കുറ്റം പറയാതിരിക്കാന്‍ വേണ്ടി ഞാന്‍ ആറ് വര്‍ഷം മുമ്പ് അമ്മയുടെ ഷോയില്‍ കളിച്ച ഡാന്‍സിന്റെ വീഡിയോ എവിടന്നോ തപ്പിപ്പിടിച്ച് എടുത്ത് എല്ലാവരെയും കാണിച്ചു. എന്നെക്കാള്‍ നന്നായിട്ടുണ്ട് അവന്റെ ഡാന്‍സെന്ന് പലരും പറഞ്ഞു.

പിന്നെ മരണമാസിന്റെ പൂജയുടെ സമയത്ത് താലം കിട്ടാത്തതിന്റെ വീഡിയോ, അത് വെച്ചും അവനെന്നെ നാറ്റിക്കുന്നുണ്ട്. ആ വീഡിയോ ഇനി കാണാനാരും ബാക്കിയില്ല. ഏത് സിനിമയുടെ സെറ്റിലേക്ക് അവന്‍ പോയാലും ആ വീഡിയോ കാണിക്കും. അവന് മറുപടി കൊടുക്കാന്‍ വേണ്ടി നരിവേട്ടയുടെ പൂജക്ക് താലം പിടിച്ചുനിര്‍ത്തി ഫോട്ടോ എടുപ്പിച്ച് അവന് അയച്ചുകൊടുത്തു. അവനെ ഇതുപോലെ ട്രോളാന്‍ എന്തെങ്കിലും കിട്ടുമോ എന്നാണ് ഞാന്‍ നോക്കിക്കൊണ്ടിരിക്കുന്നത്,’ ടൊവിനോ കൂട്ടിച്ചേര്‍ത്തു.

Content Highlight: Tovino about his off screen bond with Basil Joseph