| Saturday, 24th August 2019, 5:10 pm

ഐ​തി​ഹ്യ​ങ്ങ​ളു​ടെ ക​ല​വ​റ....​പാ​ഞ്ചാ​ലി​മേ​ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പു​രാ​ണ​ക​ഥ​ക​ളോ​ളം പ​ഴ​മ​യും പ്രാ​ധാ​ന്യ​വും സൗ​ന്ദ​ര്യ​വു​മു​ള്ള പ്ര​ദേ​ശം. അ​താ​ണ്‌ പാ​ഞ്ചാ​ലി​മേ​ട്…​ഇ​ടു​ക്കി ജി​ല്ല​യി​ലെ കു​ട്ടി​ക്കാ​ന​ത്തി​നു സ​മീ​പ​മാ​ണ് ഈ ​കൊ​ച്ചു സ്ഥ​ലം…​പാ​ഞ്ചാ​ലി​ക്കു​ള​വും, അ​വി​ടു​ള്ള ക്ഷേ​ത്ര​വും, പാ​ണ്ഡ​വ​ർ ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നു​പ​യോ​ഗി​ച്ച അ​ടു​പ്പു​ക​ല്ലു​ക​ൾ എ​ന്ന് വി​ശ്വ​സി​ക്കു​ന്ന​വ​യു​മെ​ല്ലാം ഇ​വി​ടെ കാ​ണാം.

ഐ​തി​ഹ്യ​ങ്ങ​ൾ മാ​റ്റി നി​ർ​ത്തി​യാ​ൽ ഒ​രു സ​ഞ്ചാ​രി​ക്ക് ആ​സ്വ​ദി​ക്കു​വാ​ൻ പ​റ്റി​യ നി​ര​വ​ധി കാ​ഴ്ച​ക​ളു​ടെ ഒ​രു സ്വ​ർ​ഗം ത​ന്നെ​യാ​ണ് പാ​ഞ്ചാ​ലി​മേ​ട്. മ​ല​നി​ര​ക​ളും, സാ​ഹ​സി​ക​മാ​യ ഗു​ഹാ​ക​വാ​ട​വും ക​ണ്ണെ​ത്താ​ദൂ​ര​ത്തു പ​ര​ന്നു കി​ട​ക്കു​ന്ന താ​ഴ്‌​വാ​ര​ഭം​ഗി​യും കോ​ട​മ​ഞ്ഞും കാ​റ്റും സൂ​ര്യോ​ദ​യ​വും സൂ​ര്യാ​സ്ത​മ​യ​വു​മെ​ല്ലാം പാ​ഞ്ചാ​ലി​മേ​ടി​നെ അ​ണി​യി​ച്ചൊ​രു​ക്കു​ന്നു.​വൈ​കി​ട്ട് സ​മ​യ​ങ്ങ​ളി​ൽ ന​ല്ല കാ​റ്റും കോ​ട​മ​ഞ്ഞും ആ​സ്വ​ദി​ക്കാ​ൻ പ​റ്റും.

സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നും 2500 അ​ടി ഉ​യ​ര​ത്തി​ലാ​ണ് പാ​ഞ്ചാ​ലി​മേ​ട് സ്ഥി​തി ചെ​യ്യു​ന്ന​ത്.​കോ​ട്ട​യം കു​മ​ളി പാ​ത​യി​ലെ മു​റി​ഞ്ഞ​പു​ഴ​യി​ൽ നി​ന്നും നാ​ല​ര കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ പാ​ഞ്ചാ​ലി​മേ​ട്ടി​ൽ എ​ത്താം.​കോ​ട്ട​യ​ത്ത് നി​ന്ന് വ​രു​മ്പോ​ൾ മു​ണ്ട​ക്ക​യം തെ​ക്കേ​മ​ല വ​ഴി​യും ഇ​വി​ടെ എ​ത്തി​ച്ചേ​രാം.​പ​ഞ്ച​പാ​ണ്ഡ​വ​ർ വ​ന​വാ​സ സ​മ​യ​ത്ത് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​താ​യാ​ണ് ഐ​തീ​ഹ്യം.


പാ​ഞ്ചാ​ലി​മേ​ടി​ന്‍റെ ഒ​രു കു​ന്നി​ൽ ശ്രീ​ഭു​വ​നേ​ശ്വ​രി ക്ഷേ​ത്ര​വും മ​റു​കു​ന്നി​ൽ കു​രി​ശു​മ​ല​യും സ്ഥി​തി​ചെ​യ്യു​ന്നു.​പ​ച്ച​പ്പ് നി​റ​ഞ്ഞ മു​ട്ട​ക്കു​ന്നു​ക​ളും മ​ല​നി​ര​ക​ളു​ടെ വി​ദൂ​ര​കാ​ഴ്ച​യും ത​ണു​ത്ത കാ​റ്റും കോ​ട​മ​ഞ്ഞും ഒ​രു​മി​ച്ച് ആ​സ്വ​ദി​ക്ക​ണ​മെ​ങ്കി​ൽ വേ​ഗം വ​ണ്ടി പു​റ​പ്പെ​ട്ടോ പാ​ഞ്ചാ​ലി​മേ​ട്ടി​ലേ​ക്ക്.​ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്ക് ദ​ർ​ശി​ക്കാ​ൻ നി​ര​വ​ധി​പ്പേ​രാ​ണ് വ​ർ​ഷം തോ​റും ഇ​വി​ടെ​ത്തു​ന്ന​ത്.

We use cookies to give you the best possible experience. Learn more