ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് വിജയം. 21 റണ്‍സിനാണ് ലങ്കന്‍ കടുവകള്‍ ബംഗ്ലാ കടുവകളെ തകര്‍ത്തത്.
ടോസ് നേടിയ ബംഗ്ലാദേശ് ലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് നേടി. 72 പന്ത് നേരിട്ട് എട്ട് ഫോറിന്റെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെ 93 റണ്‍സ് നേടിയ സധീര സമരവിക്രമയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസ് 50 റണ്‍സ് നേടിയിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് തുടക്കം നന്നാക്കിയെങ്കിലും മധ്യനിര അമ്പേ പരാജയമാകുകയായിരുന്നു. എന്നാല്‍ ആറാമാനായി ബാറ്റിങ്ങിനെത്തിയ 22 വയസുകാരനായ തൗഹിദ് ഹൃദോയ് ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കുകയായിരുന്നു. ഒരറ്റത്ത് വിക്കറ്റുകള്‍ തുരുതുരാ വീണപ്പോഴും താരം ടീമിനായി പൊരുതി.
ടീ സ്‌കോര്‍ 83 നില്‍ക്കവെയാണ് ആറാമനായി ഹൃദോയ് ക്രീസിലെത്തുന്നത്. പിന്നീട് അദ്ദേഹം ലങ്കന്‍ ബൗളിങ്ങിന് തലവേദന സൃഷ്ടിക്കുകയായിരുന്നു. 97 പന്ത് നേരിട്ട് 82 റണ്‍സാണ് ഹൃദോയ് നേടിയത്. ഏഴ് ഫോറും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിനെ അലങ്കരിക്കുന്നുണ്ട്. ഒടുവില്‍ ഹൃദോയ് ക്രീസ് വിടുമ്പോള്‍ ടീം സ്‌കോര്‍ 197 എത്തിയിരുന്നു.
താരം ക്രീസിലെത്തിയതിന് ശേഷം ഔട്ടാകുന്നത് വരെ നേടിയ 114 റണ്‍സില്‍ 82 റണ്‍സും നേടിയത് ഹൃദോയ്‌യായിരുന്നു. മത്സരം ബംഗ്ലാദേശ് തോറ്റെങ്കിലും ഹൃദോയ്‌യുടെ പോരാട്ടം ബംഗ്ലാദേശ് ആരാധകര്‍ മറക്കില്ല. ഏകദിനത്തില്‍ 12 ഇന്നിങ്‌സ് മാത്രം കളിച്ച താരത്തിന്റെ നാലാമത്തെ അര്‍ധസെഞ്ച്വറിയാണിത്. അരങ്ങേറ്റ് മത്സരത്തില്‍ നേടിയ 92 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ലങ്കക്കായി മഹീഷ് തീക്ഷണ, ദസുന്‍ ഷനക, മതീഷ പതിരാന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ബംഗ്ലദേശിനായി ടസ്‌കിന്‍ അഹമ്മദും ഹസന്‍ മുഹമ്മദും മൂന്ന് വീതം വിക്കറ്റ് നേടിയിരുന്നു.
മത്സരം തോറ്റതോടെ സൂപ്പര്‍ ഫോറിലെ രണ്ട് മത്സരങ്ങളും ബംഗ്ലദേശ് തോറ്റു. ടീമിന്റെ അടുത്ത മത്സരം ഇന്ത്യക്കെതിരെ
Content Highlight: Touhid Hridoy’s Sole Performance against Srilanka Won Hearts