| Sunday, 3rd May 2020, 11:58 am

സ്റ്റാലിന്‍ മരണപ്പെട്ടതുപോലുള്ള ഒരു സാഹചര്യത്തെ നേരിടാന്‍ അവര്‍ തയ്യാറായിരുന്നു, പക്ഷേ മരിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു: ബോറിസ് ജോണ്‍സണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: കൊവിഡ് ബാധയില്‍ കഴിഞ്ഞകാലം ദുഷ്‌ക്കരം തന്നെയായിരുന്നുവെന്ന് ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഐ.സി.യു വിലേക്ക് മാറ്റിയ തന്റെ മരണം പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പുകള്‍ തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ എടുത്തിരുന്നെന്നും അദ്ദേഹം പറഞ്ഞു. സണ്‍ഡേ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജോണ്‍സണ്‍ തന്റെ രോഗകാലത്തെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ചത്.

” അത് വളരെ ദുഷ്‌ക്കരമായ കാലമായിരുന്നു. ഞാനത് നിഷേധിക്കുന്നില്ല. സ്റ്റാലിന്‍ മരണപ്പെട്ടതുപോലുള്ള ഒരു സാഹചര്യത്തെ നേരിടാന്‍ അവര്‍ തയ്യാറായിരുന്നു,” അദ്ദേഹം പറഞ്ഞു.

”ആ സമയത്ത് ഞാന്‍ വളരെ മോശം അവസ്ഥയിലായിരുന്നു. പക്ഷേ ആകസ്മിക പദ്ധതികള്‍ നടക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. കാര്യങ്ങള്‍ തെറ്റായി സംഭവിച്ചാല്‍ എന്തുചെയ്യണമെന്നതിനുള്ള എല്ലാവിധ ക്രമീകരണങ്ങളും ഡോക്ടര്‍മാര്‍ക്ക് ഉണ്ടായിരുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 27 നാണ് ബോറീസ് ജോണ്‍സണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഐസോലേഷനില്‍ കഴിഞ്ഞ അദ്ദേഹത്തെ ഏപ്രില്‍ അഞ്ചിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തു. ഏപ്രില്‍ 12 നാണ് രോഗം ഭേദമായ ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിടുന്നത്.
രോഗത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും താന്‍ മരിച്ചു പോകുമെന്ന ചിന്ത വന്നിട്ടില്ലെന്നും രോഗത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടും എന്നാണ് ചിന്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more